കൊച്ചി: നഗരസഭ അധ്യക്ഷർക്കും ഇനി പേഴ്സനൽ അസിസ്റ്റൻറുമാരോ ക്ലർക്കുമാരോ ഉണ്ടാവും. തദ്ദേശ വകുപ്പാണ് ഇതിന് നിയമനാനുമതി നൽകി ഉത്തരവിറക്കിയത്. കരാർ/ ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. നഗരസഭയുടെ തനത് ഫണ്ട് ഇവർക്ക് വേതനം നൽകാൻ ഉപയോഗിക്കാം. അധ്യക്ഷരുടെ പേഴ്സനൽ അസിസ്റ്റൻറായി അതത് നഗരസഭകളിലെ എൽ.ഡി ക്ലർക്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് പുറത്തുനിന്നുള്ള ഒരാളെ നിയമിക്കാൻ ഉത്തരവിട്ടത്.
നഗരസഭ ചെയർമാൻമാർക്ക് ചുമതലകൾ തൃപ്തികരമായി നിർവഹിക്കാൻ പേഴ്സനൽ അസിസ്റ്റൻറിന്റെ സേവനം ആവശ്യമാണെന്നും ഇതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ നേരത്തേ സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. നഗരസഭയിലെതന്നെ ജീവനക്കാരനെ നിയമിക്കുന്നത് മറ്റ് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി, പുറത്തുനിന്നൊരാളെ നിയമിക്കാൻ അനുമതി നൽകണമെന്ന് വീണ്ടും ചേംബർ ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.