മൂന്നാര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ആറ്റില്‍ചാടി കാണാതായ ദമ്പതികൾക്കും ഇവരുടെ കുഞ്ഞിനുമായുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടു. കഴിഞ്ഞ 13നാണ് പെരിയവാര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളി ശിവരഞ്ജിനി ആറുമാസം പ്രായമുള്ള കുട്ടിയുമൊത്ത് ആറ്റില്‍ ചാടിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് വിഷ്ണു അപകടത്തില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും മൂന്നാര്‍ ഫയര്‍ ഫോഴ്സും സ്ഥലത്ത് തിരച്ചില്‍ നടത്താൻ ശ്രമിച്ചെങ്കിലും നീരൊഴുക്ക് ശക്തമായത് തിരിച്ചടിയായി.
ഇതിനിെട കഴിഞ്ഞ ദിവസം പുരുഷേൻറതെന്ന് തോന്നിക്കുന്ന മൃതദേഹം പഴയ മൂന്നാറിലെ ഹെഡ് വര്‍ക്സ് ജലാശയത്തില്‍ പൊങ്ങിയിരുന്നു. അധികൃതർ എത്തുന്നതിന് മുമ്പേ മൃതദേഹം മുതിരപ്പുഴയാറ്റില്‍ ആറ്റുകാടിലേക്ക് ഒലിച്ചുപോയതായി പറയുന്നു. ഈ ഭാഗങ്ങളില്‍ നീരൊഴുക്ക് ശക്തമായതും പാറയിടുക്കുകള്‍ ഉള്ളതിനാലുമാണ് തിരച്ചിൽ ദുഷ്കരമായിരിക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് വിഷ്ണുവും ശിവരഞ്നിയും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.