മത ചിഹ്നങ്ങൾ മറയാക്കി ഭൂമി കൈയ്യേറുന്നവരെ സംരക്ഷിക്കേണ്ടെന്ന് വി.ഡി സതീശൻ

കോഴിക്കോട്: മത ചിഹ്നങ്ങൾ മറയാക്കി സർക്കാർ ഭൂമി കൈയ്യേറുന്ന ക്രിമിനൽ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കേണ്ടതില്ലെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശൻ. കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സർക്കാർ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്തുണക്കണമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ സതീശൻ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മൂന്നാറിൽ കുരിശ് നീക്കം ചെയ്ത് സർക്കാർ ഭൂമിയിലുള്ള കൈയ്യേറ്റം ഒഴിപ്പിച്ച നടപടി വിവാദമായിരിക്കുകയാണല്ലോ. മത ചിഹ്നങ്ങൾ മറയാക്കി സർക്കാർ ഭൂമി കൈയ്യേറുന്ന ക്രിമിനൽ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമില്ല. കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സർക്കാർ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്തുണക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ വിമർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ കുരിശിനെ മറയാക്കി മൂന്നാറിൽ നടത്തുന്ന റവന്യൂ നടപടികളെ നിറുത്തിവെപ്പിക്കുവാനുള്ള തന്ത്രമാണ്. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും അടയാളമാണ് കുരിശ്. അതിനെ മറയാക്കി ക്രിമിനൽ കുറ്റം ചെയ്ത കൈയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചിരിക്കുന്നത്, അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല. കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറു കൊണ്ട് അടിച്ച് ആട്ടി പായിച്ച ക്രിസ്തുദേവന്‍റെ മുഖം കൂടി നമ്മുടെ മനസ്സിലുണ്ടാകണം.

Full View
Tags:    
News Summary - munnar encroachment kpcc vice president vd satheesan react cross issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.