ൈക​യേ​റ്റം: ടാ​റ്റ​െ​ക്ക​തി​രാ​യ റ​വ​ന്യൂ​വ​കു​പ്പ്​ ന​ട​പ​ടി നി​ല​ച്ചു

കൊല്ലം: മൂന്നാറിൽ വ്യാപകമായി ൈകയേറ്റം ഒഴിപ്പിക്കുേമ്പാഴും ടാറ്റക്കെതിരെ നടപടിയില്ല. കൈവശഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് രേഖകൾ ഹാജരാക്കണമെന്ന് കാട്ടി ഇടതുസർക്കാർ അധികാരത്തിൽ വരുന്നതിന് ഒരുമാസം മുമ്പ് റവന്യൂവകുപ്പ് ഭൂസംരക്ഷണനിയമപ്രകാരം ടാറ്റയുടെ കമ്പനികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇടതുസർക്കാർ അധികാരത്തിൽ വന്നതോടെ തുടർനടപടികൾ നിലച്ചു.

2016 ഏപ്രിൽ 16ന് റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യമാണ് ടാറ്റയുടെ കമ്പനികൾക്ക് നോട്ടീസ് നൽകിയത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ് (കെ.ഡി.എച്ച്), പള്ളിവാസൽ, മാങ്കുളം വില്ലേജുകളിൽ ഭൂമി കൈവശംവെക്കുന്ന ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്. ടാറ്റ ഗ്ലോബൽ ബിവറേജസ് ലിമിറ്റഡ് മാനേജർ, കെ.ഡി.എച്ച് പ്ലാേൻറഷൻസ് ലിമിറ്റഡ് അസി. മാനേജർ എന്നിവർക്കായിരുന്നു നോട്ടീസ്.

സംസ്ഥാന ഭൂസംരക്ഷണനിയമപ്രകാരം സംസ്ഥാനത്ത് തോട്ടംമേഖലയിൽ പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ കമ്പനികളുടെയും ആധാരങ്ങൾ പരിശോധിക്കാൻ യു.ഡി.എഫ് സർക്കാർ രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷ​െൻറ ഇടപെടലിനെതുടർന്നാണ് രാജമാണിക്യത്തെ സർക്കാർ നിയമിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് രാജമാണിക്യം സർക്കാറിന് സമർപ്പിച്ചിരുന്നു. തുടർ നടപടിയായാണ് ടാറ്റക്ക് രേഖകൾ ഹാജരാക്കണമെന്ന് കാട്ടി GLR(LR)154/2015/TATA നമ്പറായി നോട്ടീസ് നൽകിയത്. ഇതേ നടപടിയാണ് രാജമാണിക്യം ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിക്കെതിരെയും സ്വീകരിച്ചത്. ഹാരിസൺസ് ഹാജരാക്കിയ രേഖകൾ വ്യാജവും നിയമ സാധുതയുള്ളവയല്ലെന്നും കണ്ടെത്തി. തുടർന്ന് അവരുടെ കൈവശം സംസ്ഥാനത്ത് നാലു തെക്കൻ ജില്ലകളിലായുള്ള 29,000 ഏക്കർ ഭൂമി സർക്കാർ വകയായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു.

ബ്രിട്ടീഷ് കമ്പനിയുടെ ൈകവശഭൂമി 1976ലാണ് അവർ ആധാരം ചമച്ച് ടാറ്റയുടെ ഗ്രൂപ് കമ്പനികൾക്ക് കൈമാറിയത്. 1976ൽ ഇന്ത്യയിൽ ഭൂമിവിൽക്കാൻ ബ്രിട്ടീഷുകാർക്ക് അവകാശമില്ലെന്നിരിക്കെ നടന്ന ഭൂമി വിൽപനയുടെ സാധുതയാണ് രാജമാണിക്യത്തിന് പരിശോധിക്കേണ്ടിവരുക.  സമാനമായതായിരുന്നു ഹാരിസൺസി​െൻറയും ആധാരം. അതിനാലാണ് അവരുടെ ഭൂമി ഏെറ്റടുത്തത്. അത് ഹൈകോടതി സിംഗിൾ െബഞ്ച് ശരി െവക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - munnar encroachment : revenue department action against tata stoped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.