ഇനി കുരിശ് പൊളിക്കേണ്ടി വന്നാൽ അപ്പോൾ ആലോചിക്കും -റവന്യൂ മന്ത്രി

കാഞ്ഞങ്ങാട്: മൂന്നാറിലെ സർക്കാർ ഭൂമിയിലുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് തുടർനടപടികളുമായി മൂന്നോട്ടു പോകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

പാപ്പാത്തിച്ചോലയിൽ ആത്മീയ സംഘടന സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റിയ നടപടിയെകുറിച്ച് പ്രതികരിക്കാൻ റവന്യൂമന്ത്രി തയാറായില്ല. എന്നാൽ, ഇനി കുരിശ് പൊളിക്കേണ്ടി വന്നാൽ അപ്പോൾ ആലോചിക്കുമെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

കുരിശ് വെച്ചത് ഏറ്റവും വലിയ കൈയ്യേറ്റക്കാരനാണ്. നിലവിലെ കൈയ്യേറ്റം പൂർണമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - munnar encroachment revenue minister e chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.