തൊടുപുഴ: പത്ത് സെൻറുവരെ കൈയേറ്റങ്ങൾക്ക് സാധുത നൽകി ‘മൂന്നാർ തലവേദന’ക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഒരുങ്ങുന്നു. ഞായറാഴ്ച നടക്കുന്ന സർവകക്ഷി യോഗത്തിന് മുന്നോടിയായി സി.പി.െഎക്കുകൂടി സ്വീകാര്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ കരടിലാണ് ഇൗ നീക്കം.
റവന്യൂ എന്നോ വനഭൂമിയെന്നോ വ്യത്യാസമില്ലാതെ കൈയേറ്റങ്ങൾക്ക് കൈവശാവകാശം ഉറപ്പിച്ച് പട്ടയം നൽകാനാണ് ധാരണ. 1977 ജനുവരി ഒന്നിന് മുമ്പ് എന്ന ‘ലക്ഷ്മണരേഖ’ കണക്കിലെടുക്കേണ്ടെന്നും കൈയേറിയ കാലം നോക്കാതെ സ്വന്തം പേരിൽ വേറെ സ്ഥലമില്ലെങ്കിൽ ഭൂമി പതിച്ചുനൽകുന്നതുമാണ് പരിഗണനയിൽ. മൂന്നാറിൽ പരിസ്ഥിതി തകർത്ത് കെട്ടിപ്പൊക്കിയ ബഹുനിലക്കെട്ടിടങ്ങളും റിസോർട്ടുകളും പട്ടയ ഭൂമിയിലാണെങ്കിൽ നടപടി വേണ്ടെന്നും സർക്കാർ ധാരണയിലെത്തിയതായാണ് സൂചന. വിവിധതലങ്ങളിൽ പ്രാഥമിക കൂടിയാലോച നടത്തിയ ശേഷമാണ് നീക്കം.
കൃഷിക്കും താമസത്തിനും കൂടാതെ വ്യവസായ, വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത ഉപയോഗത്തിനും പട്ടയം നേടിയ ഭൂമിയിലെ ചട്ടവിരുദ്ധ നിർമാണങ്ങൾ സംരക്ഷിച്ച് ഉത്തരവിറക്കാനാണ് ആലോചന. വൻകിട നിർമാണങ്ങൾ ഭൂമിയുടെ മൂല്യം കണക്കാക്കി നഷ്ടം ഇൗടാക്കി അംഗീകാരം നൽകുന്നതാണ് പരിഗണനയിൽ. ഇൗ നീക്കത്തിന് സി.പി.െഎയുടേതടക്കം പിന്തുണയുണ്ട്. പ്രതിപക്ഷത്തിനും ഇൗ നടപടികളിൽ എതിരഭിപ്രായമില്ലെന്ന് ഉറപ്പുവരുത്തിയാണ് സർക്കാർ നീക്കം.
സർവകക്ഷിയോഗത്തിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും കൂടി കണക്കിലെടുത്താകും കർമപദ്ധതി പ്രഖ്യാപനം. പരിസ്ഥിതി പ്രവർത്തകർ, വിവിധ മതമേലധ്യക്ഷന്മാർ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും സർവകക്ഷിയോഗം. വൻകിട നിർമിതികളുടെ ചട്ടലംഘനം അംഗീകരിച്ചുനൽകാൻ നിയമഭേദഗതി കൊണ്ടുവരും. ഏലമലക്കാടുകൾക്ക് റവന്യൂ പദവി നൽകുന്നതടക്കം നീക്കം ഇതിെൻറ മുന്നോടിയാണ്. രാഷ്ട്രീയകക്ഷികൾ ഏതാണ്ടെല്ലാം ഇൗ നീക്കത്തിൽ സർക്കാർ നിലപാടിനൊപ്പമാണ്. മതവിഭാഗങ്ങളും പിന്തുണക്കുന്നു. അതേസമയം, ജില്ല ഭരണകൂടം തയാറാക്കിയ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട വൻകിടക്കാരെ ഒഴിപ്പിക്കുന്നതിന് സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകും.അനധികൃത റിസോർട്ടുകൾ ഇടിച്ചുനിരത്തേെണ്ടന്നും ഏറ്റെടുത്താൽ മതിയെന്നുമുള്ള നിർദേശം സർക്കാർ യോഗം മുമ്പാകെ വെക്കും. മൂന്നാറിൽ വ്യാപാരികൾക്ക് പട്ടയം നൽകാനും ധാരണയുണ്ടാകുെമന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.