മൂന്നാർ: മൂന്നാർ വിഷയത്തിൽ സി.പി.എം-സി.പി.െഎ തർക്കം വീണ്ടും രൂക്ഷമാവുന്നു. മൂന്നാറിലെ കൈയേറ്റ ഒഴിപ്പിക്കലിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കുന്ന യോഗത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പെങ്കടുക്കില്ല. സി.പി.െഎ സംസ്ഥാന കൗൺസിലിന് ശേഷമാണ് യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനമുണ്ടായത്. ഉന്നതതല യോഗം വിളിക്കരുതെന്നാവശ്യപ്പെട്ട് ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ഒാഫീസിെൻറ നിർേദശപ്രകാരം റവന്യു സെക്രട്ടറിയാണ് യോഗം വിളിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും ജില്ലാ കളക്ടറെയും യോഗത്തിന് വിളിച്ചിട്ടുണ്ട്.
നേരത്തെ പാപ്പാത്തി ചോലയിൽ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.െഎയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കുരിശ് പൊളിച്ചത് ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.