മൂന്നാറിൽ പൊളിച്ചത്​ കള്ള​െൻറ കുരിശെന്ന്​ കാനം

തിരുവനന്തപുരം: മൂന്നാറിലെ കുരിശ്​ പൊളിച്ചത്​ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയ​​െൻറ പ്രസ്​താവനക്കെതിരെ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയിൽ നിന്നും പൊളിച്ചെടുത്തത്​ കള്ള​​െൻറ കുരിശാണെന്ന്​ കാനം രാജേന്ദ്രൻ പറഞ്ഞു. ത്യാഗത്തി​​െൻറ കുരിശായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുരിശ്​ പൊളിച്ച ദിവസം ആറു മണിവരെ ആരും അതിനെ ന്യായീകരിച്ചെത്തിയില്ല. സി.പി.​െഎ എന്നും ശരിയുടെ പക്ഷത്താണെന്നും കാനം പറഞ്ഞു.  കുരിശ്​  പൊളിച്ചതിൽ ഗൂഢാലോചനയില്ലെന്ന്​  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചിരുന്നു.

 

Tags:    
News Summary - Munnar Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.