തിരുവനന്തപുരം: മൂന്നാറിൽ ൈകേയറ്റമൊഴിപ്പിക്കാനുള്ള നടപടി തുടരുമെന്നും വൻകിട ൈകേയറ്റങ്ങളിലാണ് ആദ്യം കൈവെക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിപ്പിക്കലിന് ഇനി പഠനം നടത്തേണ്ട ആവശ്യമില്ല. നിലവിെല റിപ്പോർട്ടും പട്ടികയും അടിസ്ഥാനപ്പെടുത്തിത്തന്നെ നടപടി തുടരും.
1977 ജനുവരി ഒന്നിന് മുമ്പുള്ള കുടിയേറ്റക്കാർക്ക് രണ്ടുവർഷത്തിനുള്ളിൽ വിവിധ ഘട്ടങ്ങളായി സമയപരിധി നിശ്ചയിച്ച് പൂർണമായും പട്ടയം നൽകും.
ഇതിെൻറ ഭാഗമായി ആദ്യഘട്ട പട്ടയവിതരണം േമയ് 21ന് ഇടുക്കിയിൽ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാർ ൈകേയറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത മൂന്ന് പ്രത്യേക യോഗങ്ങൾക്കും തുടർന്ന് സർവകക്ഷി യോഗത്തിനും ശേഷം വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ൈകേയറ്റമൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകാനാണ് വിവിധ യോഗങ്ങളിലും സർവകക്ഷി യോഗത്തിലുമുണ്ടായ തീരുമാനം. സർക്കാർ ഭൂമി ൈകേയറ്റങ്ങൾ തടയുന്നതിന് സമഗ്രമായ നിയമനിർമാണം പരിഗണനയിലുണ്ട്.
മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ൈകയേറ്റത്തെ ൈകേയറ്റമായി മാത്രമേ കാണാനാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒഴിപ്പിക്കുന്നതിനും പട്ടയം നൽകുന്നതിനും സർക്കാർ മുന്നോട്ടുവെച്ച കർമപദ്ധതികൾക്ക് യോഗങ്ങളിൽ പെങ്കടുത്തവരെല്ലാം പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ഇനിയൊരിക്കലും ഭൂമി ൈകയേറാൻ ആർക്കും തോന്നാത്തവണ്ണമുള്ള നടപടികളാകും ഉണ്ടാവുക. ആദ്യംതന്നെ 10 സെൻറുകാരനെയല്ല പിടിക്കുക. ഇതിന് കൃത്യമായ മാനദണ്ഡവും മുൻഗണനയുമുണ്ടാകും. മൂന്നാറിലെ പരിസ്ഥിതിയും സങ്കീർണമായ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിന് ഒേട്ടറെ നിർദേശങ്ങൾ യോഗത്തിലുണ്ടായി. എല്ലാ നിർേദശങ്ങളും സർക്കാർ ഗൗരവമായി പരിഗണിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.
മൂന്നാറിെൻറ ഭാഗമായ വനം, തുറസ്സായ പ്രേദശങ്ങൾ, പുൽമേടുകൾ, ചോലവനങ്ങൾ എന്നിവ സംരക്ഷിക്കും. നിലവിെല നിയമങ്ങളൊന്നും പാലിക്കാതെ എവിടെയും ഭൂമി അധീനപ്പെടുത്താമെന്നാണ് ഒരുവിഭാഗം വൻകിട ൈകയേറ്റക്കാർ കരുതുന്നത്. ഇത് സമ്മതിച്ചുകൊടുക്കാനാവില്ല. തോട്ടത്തിനായി നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർെക്കതിരെ ശക്തമായ നടപടിയുണ്ടാകും. തോട്ടങ്ങളിലെ ഭവനരഹിതരായ തൊഴിലാളികൾക്ക് വീട് നൽകുന്നതിന് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ൈകയേറ്റക്കാരുടെയെല്ലാം കൃത്യമായ വിവരങ്ങളുമായാണ് റവന്യൂ ഉദ്യോഗസ്ഥർ യോഗത്തിനെത്തിയത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എ.കെ. ബാലൻ എന്നിവരും യോഗങ്ങളിൽ പെങ്കടുത്തു.
ഇടുക്കിയിൽനിന്നുള്ള മന്ത്രി എം.എം. മണി യോഗത്തിൽ പെങ്കടുത്തില്ല. പരിസ്ഥിതി പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും മതമേലധ്യക്ഷന്മാരുടെയും യോഗങ്ങളാണ് സർവകക്ഷി യോഗത്തിന് മുമ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.