പത്തനംതിട്ട: തേയില കമ്പനി നിയന്ത്രണത്തിലുള്ള മൂന്നാർ മാർക്കറ്റും ടൗണും അടക്കം 1073.50 ഏക്കർ ഭൂമി ടൂറിസം വികസനത്തിനും നവീന മൂന്നാർ നിർമാണത്തിനുമായി ഏറ്റെടുക്കാൻ 2010ത്തിൽ തയാറാക്കിയ ഒാർഡിനൻസ് നിയമമാക്കാത്തിനു ദുരൂഹത.
അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രൻ താൽപര്യമെടുത്താണ് ബിൽ തയാറാക്കിയത്. വർഷങ്ങളായി മൂന്നാറിലുള്ള കച്ചവടക്കാരുടെയും ഭവനരഹിതരുടെയും നിരന്തര ആവശ്യത്തെ തുടർന്നായിരുന്നു ഇത്. അനധികൃത റിസോർട്ടുകളിൽനിന്ന് പിഴയായി ലഭിക്കുന്ന തുക നവീന മൂന്നാർ നിർമാണത്തിന് ഉപയോഗിക്കാനും ആലോചിച്ചിരുന്നു.
പച്ചക്കറി മാർക്കറ്റ്, തലമുറകളായി വ്യാപാരികളുടെ കൈവശമുള്ള കടകൾ, വീടുകൾ തുടങ്ങി 1073.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർേദശിച്ചത്. 339, 480, 488, 527, 604, 627, 628, 893, 894, 336, 609, 615, 572, 613.629, 1022, 1023, 611, 614, 248, 160, 62, 55, 61 തുടങ്ങി കണ്ണൻ ദേവൻ വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽ ഒാരോന്നിലും ഏറ്റെടുക്കുന്ന ഭൂമി എത്രയെന്നും വ്യക്തമാക്കിയിരുന്നു.
മൂന്നാർ ടൗൺ, നല്ലതണ്ണി റോഡ്, മറയൂർ റോഡ്, സ്പോർട്സ് ഗ്രൗണ്ട് ഒഴികെയുള്ള പഴയ മൂന്നാർ, ഗ്രാംസ്ലാൻഡ് റോഡ് എന്നിവിടങ്ങളിലാണ് സ്ഥലം ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്ത്. ഇതിൽ ഏറെയും ടാറ്റ കമ്പനിയുടെ കൈവശമുള്ള ഭൂമിയാണ്.
ഇതിലെ ദേഹണ്ഡങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് അഞ്ചു കോടിവേണ്ടി വരുമെന്നും കണക്കാക്കിയിരുന്നു. ഇപ്പോൾ ഇൗ ഭൂമിയിൽ പലയിടത്തും വൻകിട ഹോട്ടലുകളും റിസോർട്ടുകളുമാണ്.
സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുന്നതിനും വർധിച്ചു വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബില്ലിൽ ലക്ഷ്യമിട്ടു. മുതിരപ്പുഴയാറിെൻറ സംരക്ഷണത്തിനായി തീരം വനം വകുപ്പിനു കൈമാറാനും ബൊട്ടാണിക്കൽ ഗാർഡൻ വികസിപ്പിക്കാനും പദ്ധതി തയാറാക്കി. ടൗണിൽ ഏറ്റെടുക്കുന്ന കുന്നുകൾ പ്രകൃതിക്കനുസരിച്ച് ഡിസൈൻ ചെയ്ത് ടൗൺഷിപ്പിനും പാർക്കിങ്ങിനുമായി ഉപയോഗിക്കാനായിരുന്നു നിർദേശം.
എന്നാൽ, നിയമപ്രശ്നമുണ്ടെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻറ അഭിപ്രായത്തെ തുടർന്ന് ബിൽ നിയമസഭയിൽ എത്തിയില്ല. സർക്കാർ അറിയാതെ ചില െഎ.എ.എസ് ഉദ്യോഗസ്ഥർ ഡൽഹിയിൽ പ്രമുഖ അഭിഭാഷകനിൽനിന്ന് ബില്ലിനെതിരെ നിയമോപദേശം തേടിയെന്നാണ് ആരോപണം.
ഇൗ ബിൽ നിയമമായിരുന്നുവെങ്കിൽ മൂന്നാറിലെ വ്യാപാരികളടക്കം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കുമായിരുന്നു. ൈകയേറ്റങ്ങളും അവസാനിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.