കുണ്ടറ (കൊല്ലം): ഞായറാഴ്ച രാത്രി മൺറോതുരുത്ത് കാനറാബാങ്ക് ജങ്ഷനിൽ സി.പി.എം പ്രവർത്തകനും വില്ലിമംഗലം നിഥിപാലസിൽ മയൂഖം ഹോംസ്റ്റേ ഉടമയുമായ മണിലാൽ (54) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണപ്രത്യാരോപണങ്ങളിൽ സി.പി.എമ്മും ബി.െജ.പിയും. സംഭവത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സംസ്ഥാന-ജില്ല നേതൃത്വങ്ങളും കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് പിറകെയുണ്ടായ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.
കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന ആരോപണം പാർട്ടിയുടെ പ്രാദേശിക നേതൃത്വവും ജില്ല നേതൃത്വവും തള്ളി. സംഭവത്തിൽ, ബി.ജെ.പിക്ക് ബന്ധമില്ലെന്നും പിടിയിലായയാൾ ബി.ജെ.പിയുമായോ സംഘ്പരിവാർ പ്രസ്ഥാനങ്ങളുമായോ ബന്ധമുള്ളയാളല്ലെന്നും വ്യക്തമാക്കിയ ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാർ പിടിയിലായ ആളുടെ ഭാര്യക്ക് ബി.ജെ.പി അംഗത്വം സംസ്ഥാന അധ്യക്ഷൻ നേരിട്ട് നൽകിയതായി ചൂണ്ടിക്കാട്ടിയപ്പോഴും കൊലപാതകവുമായി ബന്ധമില്ലെന്ന് ആവർത്തിച്ചു.
വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് അറിയുന്നത്. വലിയ രാഷ്ട്രീയ സംഘർഷത്തിലേക്ക് നയിക്കാനുള്ള പ്രചാരണം സി.പി.എം നടത്തുന്നുണ്ട്. വ്യക്തിവൈരാഗ്യത്തെ രാഷ്ട്രീയവൽകരിക്കുകയാണ്. സോഷ്യൽമീഡിയയിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ചയാളും പിടിയിലായ ആളും സി.പി.എം പ്രവർത്തകരായിരുന്നെന്നും മദ്യപാനവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമായെന്നും ബി.ജെ.പി കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആറ്റുപറം സുരേഷ് പറഞ്ഞു.
അതേസമയം, മൺറോരുതുത്തിൽ എൽ.ഡി.എഫ് ബൂത്ത് ഓഫിസ് സജ്ജീകരിക്കുന്നതിനിടെ നടന്ന കൊലപാതകം രാഷ്ട്രീയ േപ്രരിതമാണെന്ന് മരിച്ച മണിലാലിെൻറ ഭാര്യ ജയശ്രീ പറഞ്ഞു. കുത്തിയ അശോകെൻറ ഭാര്യ പ്രദേശത്തെ മഹിളാ മോർച്ച് നേതാവാണ്. ഇവർ പഞ്ചായത്തിലെ ഡമ്മി സ്ഥാനാർഥിയുമായിരുന്നു.
അശോകൻ ബി.ജെ.പിക്കാരനാണെന്നും രാഷ്ട്രീയ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ഇവർ പറഞ്ഞു. ഇയാളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. വ്യക്തിപരമായ കാരണങ്ങളൊന്നും ഇല്ലെന്നും കണക്കുകൂട്ടി നടത്തിയ കൊലപാതകമാണിതെന്നും അവർ പറഞ്ഞു.
സംഭവത്തിൽ രണ്ടുപേരെയാണ് കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി പൊലീസ് മുൻ ഉദ്യോഗസ്ഥൻ മൺറോതുരുത്ത് പുപ്പാശ്ശേരിൽ അശോകനെയും ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഓട്ടോൈഡ്രവർ സത്യനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് ടെസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ േകാളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം രാത്രി എേട്ടാടെ വീട്ടുവളപ്പിൽ നടത്തി.
ഞായറാഴ്ച തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം സമാപിച്ച ശേഷം, മൺറോതുരുത്ത് കനറാ ബാങ്കിന് മുന്നിലായിരുന്നു സംഭവം. എൽ.ഡി.എഫ് ബൂത്ത് സജ്ജീകരിക്കുകയായിരുന്ന മണിലാലുമായി അശോകൻ വാക്തർക്കമുണ്ടാവുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മണിലാൽ മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രദേശത്ത് സി.പി.എം ഹർത്താൽ ആചരിച്ചു.
കൊട്ടാരക്കര റൂറൽ എസ്.പി ആർ. ഇളേങ്കാ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെത്തി പിടിയിലായവരെ ചോദ്യംചെയ്തു വരുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉൾപ്പെടെയുള്ളവർ മണിലാലിെൻറ വീട്ടിലെത്തിയിരുന്നു. പ്രതി അശോകനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.