'കൊലക്കേസ്​ പ്രതിയെ മോചനത്തിന്​ പരിഗണിക്കണം' - മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്​ 14 വർഷം ജയിൽവാസം പൂർത്തിയാക്കിയ പ്രതിയെ ജയിൽ മോചനത്തിന്​ പരിഗണിക്ക​ണമെന്ന്​ മനുഷ്യാവകാശ കമീഷൻ. കോളിളക്കം സൃഷ്​ടിച്ച സാന്ദ്ര കൊലക്കേസിലെ പ്രതിയായ എറണാകുളം നോർത്ത് പറവൂർ സ്വദേശി ട്രവർ ജോസഫ് ഫെർണാണ്ടസ് ജയിൽ മോചനം ആവശ്യപ്പെട്ട് കമീഷനിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

14 വർഷം ശിക്ഷ പൂർത്തിയാക്കിയ ഇയാളുടെ പേര്​ ജയിൽ മോചനത്തിനായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചേർന്ന ജയിൽ ഉപദേശക സമിതിയിൽ സമർപ്പിച്ചെങ്കിലും സമിതി മാറ്റി​െവച്ചു. അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതും സാങ്കൽപികവുമായ കാരണങ്ങളാൽ പൊലീസിൽ നിന്നുള്ള ശിപാർശ അനുകൂലമല്ലെന്ന കാരണത്താൽ മാത്രം ഒരു തടവുകാര​െൻറ വിടുതലിനുള്ള ശിപാർശ ജയിൽ ഉപദേശക സമിതി തള്ളിക്കളയരുതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ടിനാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്.

Tags:    
News Summary - ‘Murder accused should be considered for release’ - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.