'കൊലക്കേസ് പ്രതിയെ മോചനത്തിന് പരിഗണിക്കണം' - മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വർഷം ജയിൽവാസം പൂർത്തിയാക്കിയ പ്രതിയെ ജയിൽ മോചനത്തിന് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കോളിളക്കം സൃഷ്ടിച്ച സാന്ദ്ര കൊലക്കേസിലെ പ്രതിയായ എറണാകുളം നോർത്ത് പറവൂർ സ്വദേശി ട്രവർ ജോസഫ് ഫെർണാണ്ടസ് ജയിൽ മോചനം ആവശ്യപ്പെട്ട് കമീഷനിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
14 വർഷം ശിക്ഷ പൂർത്തിയാക്കിയ ഇയാളുടെ പേര് ജയിൽ മോചനത്തിനായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചേർന്ന ജയിൽ ഉപദേശക സമിതിയിൽ സമർപ്പിച്ചെങ്കിലും സമിതി മാറ്റിെവച്ചു. അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതും സാങ്കൽപികവുമായ കാരണങ്ങളാൽ പൊലീസിൽ നിന്നുള്ള ശിപാർശ അനുകൂലമല്ലെന്ന കാരണത്താൽ മാത്രം ഒരു തടവുകാരെൻറ വിടുതലിനുള്ള ശിപാർശ ജയിൽ ഉപദേശക സമിതി തള്ളിക്കളയരുതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ടിനാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.