പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചതായി​ പരാതി

വടകര: വടകരയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. പെൺകുട്ടിയുടെ മാ താവാണ്​ ഇതുമായി ബന്ധപ്പെട്ട്​ വടകര പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ നാല്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ്​ പരാതിക്ക്​ ആസ്​പദമായ സംഭവമുണ്ടായത്​. ഒരു സംഘം ആളുകൾ വീട്ടിലേക്ക്​ അതിക്രമിച്ച്​ കയറുകയും പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന്​ പെൺകുട്ടിയെ പെട്രോളൊഴിച്ച്​ തീകൊളുത്തുകയായിരുന്നു. വീട്ടിലെത്തിയ സംഘം ഗൃഹോപകരണങ്ങൾ നശിപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

Tags:    
News Summary - Murder attempt against Teen women-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.