വെള്ളറട (തിരുവനന്തപുരം): കാരക്കോണം ത്രേസ്യാപുരം ശാഖാനിവാസില്‍ ശാഖയുടെ (53) കൊലപാതകം ക്രിസ്മസ് ദിനത്തില്‍ ഭര്‍ത്താവ് പത്താംകല്ല് അരുണ്‍ നിവാസില്‍ അരുണ്‍(26) മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം നടപ്പാക്കിയതെന്ന് വ്യക്തമായി. ബെഡ്റൂമില്‍ െവച്ച് കൈകള്‍കൊണ്ട് മൂക്കും വായും പൊത്തിപ്പിച്ച് കൊല ചെയ്തശേഷം ഹാളില്‍ എടുത്തുകൊണ്ടിട്ട് വൈദ്യുതി കടത്തി മരണം ഉറപ്പാക്കുകയാണ് ചെയ്തതെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തി.
ക്രിസ്മസ് അലങ്കാരത്തിനായി എടുത്ത കണക്ഷനില്‍ നിന്ന് ഷോക്കേറ്റ് മരണം നടന്നതായി വരുത്തിത്തീര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. അതിനാണ് രാവിലെതന്നെ അരുണ്‍ സമീപവാസികളോട് ശാഖ ഷോക്കേറ്റ് വീണെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞത്.
സമീപവാസികള്‍ എത്തുമ്പോള്‍ ശരീരത്തില്‍ വയറും അലങ്കാരദീപങ്ങളും ചുറ്റിപ്പിണഞ്ഞ് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ശാഖയെ കണ്ടത്. മൂക്കില്‍ മുറിവേറ്റ് രക്തമൊലിച്ചതായും കാണപ്പെട്ടു. സമീപത്തെ ആശുപത്രിയിലെലെത്തിച്ചെങ്കിലും മരണം മണിക്കൂറുകള്‍ക്കു മുമ്പ് നടന്നതായി കണ്ടെത്തിയതിനാല്‍ ആശുപത്രി അധികൃതര്‍ പൊലീസ് നടപടിക്കായി റിപ്പോര്‍ട്ടുചെയ്തു. അരുണിെൻറ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ ധരിപ്പിക്കുകയും ചെയ്തു. ആദ്യം വ്യക്തമായി ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയെങ്കിലും ഒടുവില്‍ പൊലീസിനോട് താന്‍ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് അരുണ്‍ പറഞ്ഞു. പൊലീസിെൻറ അന്വേഷണത്തില്‍ കട്ടിലിലും ബെഡ് ഷീറ്റിലും രക്തക്കറ കണ്ടെത്തി.
ഏറെ പ്രായവ്യത്യാസമുള്ളതിനാല്‍ ചടങ്ങുനടത്തി വിവാഹം ചെയ്യാന്‍ അരുണിന് വൈമുഖ്യം ഉണ്ടായിരുന്നതായി ശാഖയുടെ ബന്ധുക്കള്‍ പറയുന്നു. പണവും കാറും ആര്‍ഭാടവും മോഹിച്ചാണ് ഒടുവില്‍ വിവാഹത്തിന് അരുണ്‍ വഴങ്ങിയത്. നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ െവച്ചു പരിചയപ്പെട്ട അരുണുമായി രണ്ടുവര്‍ഷത്തോളം പ്രണയിച്ചതിനുശേഷമാണ് വിവാഹം നടത്തിയത്. വിവാഹദിവസംതന്നെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. അരുണിെൻറ മുഴുവന്‍ ചെലവുകളും ശാഖ തന്നെ നിര്‍വഹിച്ചിരുന്നു. ശാഖയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ തട്ടിയെടുക്കുക എന്ന ഉദ്ദേശ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.