മംഗലപുരത്ത് വയോധികയുടെ കൊലപാതകം: ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: മംഗലപുരത്ത് വയോധികയായ ഭിന്നശേഷിക്കാരി കൊന്നത് ബലാത്സംഗം ചെയ്തതിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റക്ക് താമസിച്ചിരുന്ന 69കാരിയെ ചൊവ്വാഴ്ച രാവിലെയാണ് വീടിനടുത്തുള്ള പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. പ്രതി തൗഫീക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പോക്സോ കേസിലടക്കം പ്രതിയാണ്. വയോധികയുടെ സ്വര്‍ണക്കമ്മലുകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൗഫീഖ് പിടിയിലായത്. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. മുഖത്ത് പരിക്കുകളുമുണ്ടായിരുന്നു. പരിസരത്ത് വരാന്‍ സാധ്യതയുള്ള ആളുകളെ കേന്ദ്രീകരിച്ച് സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Tags:    
News Summary - Murder of elderly woman in Mangalapuram: Postmortem report says rape took place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.