കൊല്ലപ്പെട്ട സഞ്​ജിത്ത്​

ആർ.എസ്​.എസ്​ പ്രവർത്തകന്‍റെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ

പാലക്കാട്​: മമ്പറത്ത്​ ആർ.എസ്​.എസ്​ ​പ്രവർത്തകൻ വെ​േട്ടറ്റുമരിച്ച കേസിൽ മൂന്നുപേരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. പാലക്കാട്​ സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്​ഹാഖ്​ എന്നിവരാണ്​ പിടിയിലായത്​. കോട്ടയം മുണ്ടക്കയത്ത്​ ബേക്കറി തൊഴിലാളിയാണ്​ സുബൈർ. ഇയാളുടെ താമസ സ്​ഥലത്തുനിന്നാണ്​ മറ്റു രണ്ടുപേരെയും പിടികൂടിയത്​.

കഴിഞ്ഞ തിങ്കളാഴ്ചയാണ്​ തേനാരി മണ്ഡലം ബൗധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത്​. കേസിൽ 150ലധികം പേരെ​ പൊലീസ്​ ഇതുവരെ ചോദ്യം ചെയ്​തിരുന്നു.

ഞായറാഴ്ചയാണ്​ മുണ്ടക്കയത്തുനിന്ന്​ മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുന്നത്​. ഇവർക്ക്​ സംഭവുമായി ബന്ധമുണ്ടെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന​. ഇവരുടെ ഫോൺ ​കാളുകൾ പൊലീസ്​ പരിശോധിച്ചിരുന്നു. ഇവരുടെ അറസ്റ്റ്​ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്​ജിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം.

മമ്പറത്തുള്ള ഭാര്യവീട്ടിൽ ​െചന്ന്​ മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം. പിറകിൽ പിന്തുടർന്ന്​ എത്തിയ അക്രമി സംഘം ബൈക്ക്​ ഇടിച്ചുവീഴ്​ത്തിശേഷം സഞ്​ജിത്തിനെ കുത്തുകയായിരുന്നു.

കൊലക്ക്​ പിന്നിൽ എസ്​.ഡി.പി.​െഎ ആണെന്നാണ്​​ ബി.ജെ.പിയുടെ ആരോപണം. എന്നാൽ, എസ്​.ഡി.പി.​ഐ ഇത്​ നിഷേധിച്ചിട്ടുണ്ട്​. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർ.എസ്​.എസ്​-എസ്​.ഡി.പി.​െഎ സംഘർഷം നിലനിർക്കുന്നുണ്ട്​. ഇതി​െൻറ തുടർച്ചയാണ്​ കൊലപാതകമെന്നാണ്​ സൂചന. സഞ്​ജിത്തിനെതിരെ നിരവധി കേസുകളുണ്ട്​. 

Tags:    
News Summary - Murder of RSS worker: Three in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.