കൊച്ചി: മദ്യവും മയക്കുമരുന്നും വിളമ്പുന്ന സംഗീതനിശകളിലേക്കും ഡീജെ പാർട്ടികളിലേക്കും യുവജനങ്ങൾ കൂടുതലായി ആകർഷിക്കപ്പെടുന്നത് നന്മ ആഗ്രഹിക്കുന്നവരിൽ ഉത്കണ്ഠ സൃഷ്ടിക്കുെന്നന്ന് ഹൈകോടതി. വെറുമൊരു സംഗീതസന്ധ്യയായി മാത്രം ഇത്തരം പരിപാടികളെ കാണാനാവില്ല. സംഗീതനിശകളുടെ മറവിൽ നടക്കുന്ന മദ്യ, മയക്കുമരുന്ന് സൽക്കാരം ഗൗരവമില്ലാത്തതോ സമൂഹത്തെ ബാധിക്കാത്തതോ ആണെന്ന ധാരണ ശരിയെല്ലന്ന് സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. സംഗീതഷോയുടെ മറവിൽ മദ്യസൽക്കാരവും നടത്താൻ നീക്കമുണ്ടെന്ന പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന കഴക്കൂട്ടം സ്വദേശി പി.എസ്. മമ്മൂട്ടിയുടെ ഹരജി തള്ളിയാണ് കോടതി നിരീക്ഷണം.
മെഗാ സ്റ്റേജ് ഷോകളും ഇവൻറ് മാനേജ്മെൻറും സംഘടിപ്പിക്കുന്ന ബ്ലാക്ക് മാജിക് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിെൻറ ഉടമയായ മമ്മൂട്ടി 2013 ഡിസംബർ 31ന് വൈകീട്ട് ഏഴിന് കഴക്കൂട്ടം സാജ് കൺവെൻഷൻ സെൻററിൽ ഡ്രീംസ്-2013 എന്ന പേരിൽ മെഗാ ഷോ നടത്താൻ ധാരണയിലെത്തിയിരുന്നു. ടിക്കറ്റ് വിൽപനയും ആരംഭിച്ചു. എന്നാൽ, ഷോ വേദിയിൽ മദ്യസൽക്കാരം ഉണ്ടായിരിക്കുമെന്ന പരസ്യപ്പെടുത്തലും ടിക്കറ്റിൽ സൂചനകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അബ്ദുൽ സത്താർ എന്നയാൾ നൽകിയ പരാതിയിൽ ഡിസംബർ 19ന് ഹരജിക്കാരനെതിരെ േകസെടുത്തു.
പ്രമുഖർ പെങ്കടുക്കുന്ന ഷോയിലെ കലാപരിപാടികളെക്കുറിച്ചല്ലാതെ മദ്യസൽക്കാരം സംബന്ധിച്ച പരാമർശങ്ങൾ പരസ്യത്തിലും ടിക്കറ്റിലും ഉണ്ടായിരുന്നിെല്ലന്നും വിൽപനക്ക് മദ്യം ശേഖരിച്ചിട്ടില്ലെന്നുമായിരുന്നു ഹരജിയിലെ വാദം. പരിപാടി നടക്കാതെ പോയതിനെത്തുടർന്ന് വിറ്റ ടിക്കറ്റിെൻറ തുക മടക്കി നൽകിയ ഇനത്തിലും മറ്റും വൻ സാമ്പത്തിക നഷ്ടമുണ്ടായതായും ഹരജിയിൽ ചൂണ്ടിക്കാട്ടി.
എല്ലാ ഡീജെ പാർട്ടിയിലും മദ്യം വിളമ്പാറുണ്ടെന്നും ഹരജിക്കാരെൻറ പരസ്യത്തിൽനിന്ന് അത് വ്യക്തമായതിനാൽ കേസ് നിലനിൽക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. മദ്യവിൽപനക്ക് ലൈസൻസില്ലാത്തതിനാൽ അത്തരമൊരു പരസ്യം നൽകുന്നത് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
പരാതി ലഭിച്ചാൽ അന്വേഷിച്ച് സത്യം തെളിയിക്കേണ്ട നിയമപരമായ ബാധ്യത പൊലീസിനുണ്ട്. തെളിവ് ശേഖരിക്കലുൾപ്പെടെ ഉദ്യോഗസ്ഥെൻറ കർത്തവ്യം തടസ്സപ്പെടാനാവില്ല. അതിനാൽ, ഇൗ ഘട്ടത്തിൽ കേസിൽ ഇടപെടാനാകിെല്ലന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.