അന്യായമായ ട്രാൻസ്ഫറും ഒപ്പം ജോലിയിലെ കടുത്ത സമ്മർദ്ദവും മൂലം ബാങ്കിനുള്ളിൽ ജീവനൊടുക്കിയ ബാങ്ക് മാനേജർ സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവർത്തകരും സുഹൃത്തുക്കളും
താളം മറന്നൊരു ശ്രുതിമീട്ടി തംബുരു
ഏതോ വിഷാദമാം രാഗം മൂളി
ആകേ വെയിലേറ്റു തളർന്നൊരു
താഴംബൂ
താനേ തലചായ്ച്ചു മിഴി നിറച്ചു.
ആ ഗാനം അവൾക്കുള്ളതായിരുന്നു
അവൾ വാടാതെ കൊഴിഞ്ഞ പൂവായിരുന്നു.
എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനീഷ്‌ലാലാണ്. സംഗീതം, ആലാപനം നിർവഹിച്ചിരിക്കുന്നത് എബിൻ ജെ സാമാണ്. സാജൻ രാമാനന്ദനാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.
വെയിൽ വന്നു മഴ വന്നു മഞ്ഞു വീണു
കതിർ വീഴാതെ പതിരായി മോഹങ്ങളും
നിനയാത്ത വിളികേട്ടു തളരാതെ നിൽക്കുമ്പോൾ
ഒരുകാറ്റ് വന്നങ്ങുലച്ച പോലെ
ഒരു നൂറു ജന്മത്തിൻ വിധി നെഞ്ചിലേറ്റി നീ
പറയാതെ ചൊല്ലിയോ രക്തസാക്ഷി
എന്ന് പറഞാണ് പാട്ടവസാനിക്കുന്നത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.