മുത്തലാഖ് ബിൽ വിവാദം: പാർട്ടി ചർച്ച ചെയ്യും -ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ

മലപ്പുറം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ എം.പി ലോ​ക്സ​ഭ​യി​ല്‍ മു​ത്ത​ലാ​ഖ് ബി​ല്‍ ച​ര്‍ച്ച​യി​ലും വോ​െ​ട് ട​ടു​പ്പി​ലും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന വി​ഷ​യം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും ദേ​ശീ​യ​കാ​ര്യ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശദീകരണത്തിന് മറുപടി ലഭിച്ചതിന് ശേഷം പാർട്ടി കമ്മറ്റി ചർച്ച ചെയ്യും. രാജ്യസഭയിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ പാർട്ടി അംഗങ്ങൾക്ക് നിർദേശം നൽകി. ലീഗ് യോഗത്തിന് ശേഷം കൂടുതൽ വിശദീകരിക്കാമെന്നും ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ മാധ്യമങ്ങളോട് പറഞ്ഞു.

മു​തി​ര്‍ന്ന നേ​താ​ക്ക​ളും അ​ണി​ക​ളും നി​ല​പാ​ട്​ ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യത്തിലാണ് പാർട്ടി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. സം​ഘ​ട​ന​ചു​മ​ത​ല​ക​ളു​ടെ തി​ര​ക്ക് കാ​ര​ണ​മാ​ണ് ലോ​ക്സ​ഭ​യി​ല്‍ എ​ത്താ​തി​രു​ന്ന​തെ​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​തെ​ന്നു​മാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​​​​​െൻറ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Muslim League Discuss HyderAli Shihab Thangal-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.