പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു

സത്താർ പന്തല്ലൂരിന്‍റെ വിവാദപ്രസംഗം അവർ തന്നെ വിലയിരുത്തട്ടെ -മുസ്‍ലീം ലീഗ്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറത്ത് നടത്തിയ പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ നടത്തിയ വിവാദ പ്രസംഗം അവർ തന്നെ വിലയിരുത്തട്ടെയെന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് അത് ചർച്ച ചെയ്യുന്നില്ല. ഒരു കാര്യം വ്യക്തമാണ്. പാണക്കാട് കുടുംബവും മുസ്‍ലീം ലീഗുമായും സമസ്ത നേതൃത്വത്തിന്റെ ബന്ധം ശക്തമാണ്.

അത് കഴിഞ്ഞ ദിവസങ്ങളിൽ നേതൃത്വം വ്യക്തമാക്കിയതാണ്. മറ്റു മുസ്‍ലീം സംഘടനകളുമായും അങ്ങനെത്തന്നെ. സാമുദായിക ഐക്യവും സംഘടനകൾക്കിടയിലെ ബന്ധവും സൗഹാർദാന്തരീക്ഷവും നിലനിർത്തിക്കൊണ്ടാണ് സാദിഖലി തങ്ങളുടെ പ്രവർത്തനങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Muslim League on Sattar Pantalloor's controversial speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.