കൊച്ചി: വഖഫ് ബോർഡ് നിയമനം സംബന്ധിച്ച് മുസ്ലിം മതപണ്ഡിതർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാൻ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. എറണാകുളത്ത് ചേർന്ന അടിയന്തര പ്രവർത്തക സമിതിയാണ് തീരുമാനം എടുത്തത്.
21ന് നിയമസഭാ സമ്മേളനം തീരുന്നതിനുമുമ്പ് ഇതുസംബന്ധിച്ച് നിയമം പാസാക്കണം. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന സൗഹാർദ സംഗമങ്ങൾ വൻ വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തിയതായി സംസ്ഥാന ആക്ടിങ് സെക്രട്ടറി പി.എം.എ. സലാം വാർത്തലേഖകരോട് പറഞ്ഞു.
ബഫർസോൺ വിഷയത്തിലും യു.ഡി.എഫുമായി ചേർന്ന് സമരപരിപാടികൾ നടത്താൻ തീരുമാനിച്ചു.
കെ.കെ. രമക്കെതിരെ എം.എം. മണി നടത്തിയ പരാമർശം തികച്ചും മ്ലേച്ഛമാണെന്ന് പി.എം.എ. സലാം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടക്കം സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.