മുസ്​ലിം ലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിന് തുടക്കം

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ 'എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ഹദിയ'ക്ക് പാണക്കാട്ട് തുടക്കം. സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ജില്ല പ്രസിഡൻറ് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, യു.എ. ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. പൂർണമായും ഓൺലൈൻ വഴിയാണ് ഇക്കുറി ഫണ്ട് ശേഖരണം. 

Tags:    
News Summary - Muslim League Working Fund Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.