ദ കേരള സ്റ്റോറിക്കെതിരെ സെൻസർ ബോർഡിന് മുസ്‍ലിം ലീഗിന്റെ പരാതി

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച ദ കേരള സ്റ്റോറി സിനിമക്കെതിരെ മുസ്‍ലിം ലീഗ് സെൻസർ ബോർഡിന് പരാതി നൽകി. ഹൈക്കോടതിയിൽ നിർമാതാവ് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായും മുസ്‍ലിംകളുമാമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമാണെന്ന് തന്നെയാണ് സിനിമയിൽ കാണിക്കുന്നതെന്നും ലീഗ് പരാതിയില്‍ പറയുന്നു.

സിനിമ ഭാവന മാത്രമാണെന്ന് എഴുതിക്കാണിക്കുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. ഇത് പരിശോധിച്ച് സിനിമയുടെ പ്രദർശനം തടയണമെന്നും ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു. സിനിമയിലെ അണിയറ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടു.

വിദ്വേഷം ഉണ്ടാക്കുന്ന ഉള്ളടക്കം സിനിമയിലും ടീസറിലുമുണ്ടെന്നും അതിനാൽ സ്വമേധയാ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സിനിമക്കെതിരെ മുസ്‍ലിം ലീഗ് മുഖ്യമന്ത്രിക്കും കത്തയച്ചു.

Tags:    
News Summary - Muslim League's complaint to Censor Board against The Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.