പൊന്നാനി: സമരതീക്ഷ്ണതയുടെ പുതുചരിതം രചിച്ച് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് അറബിക്കടലോരത്ത് സമാപിച്ചു. നീലഗിരിക്കുന്നുകളുടെ താഴ്വാരത്ത് ഫലസ്തീന് സമരപോരാളികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വഴിക്കടവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പൊന്നാനിയുടെ തീരമണ്ണില്‍ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ചുവടുകള്‍ തീര്‍ത്താണ് സമാപിച്ചത്.
'വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ' പ്രമേയത്തില്‍ ക്യാപ്റ്റന്‍ ജില്ല യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, വൈസ് ക്യാപ്റ്റന്‍ ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ 17 ദിവസംകൊണ്ട് 400ലധികം കിലോമീറ്റര്‍ താണ്ടിയാണ് മാര്‍ച്ച് പൊന്നാനിയുടെ സ്നേഹതീരത്തണഞ്ഞത്.
ചമ്രവട്ടം ജങ്ഷനില്‍നിന്ന് ആരംഭിച്ച റാലിയില്‍ വിവിധ നിയോജക മണ്ഡലങ്ങളില്നിന്നെത്തിയ ആയിരക്കണക്കിന് വൈറ്റ് ഗാര്‍ഡ് വളന്റിയര്‍മാരും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു. മാർച്ചിന് അഭിവാദ്യമർപ്പിക്കാൻ വഴിയോരത്ത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ അണിനിരന്നു.
വൈകീട്ട് മൂന്നിന് ചമ്രവട്ടം ജങ്ഷനിലെ ജുമാമസ്ജിദിന് മുന്നിൽ നടന്ന സമ്മേളനം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.
ജാഥക്ക് ഷെബീർ ബിയ്യം, പി.പി. യൂസഫലി, സി.എം. യൂസഫ്, ഫൈസൽ ബാഫഖി തങ്ങൾ, കെ.സി. ശിഹാബ്, ജാഥ നായകൻ ഷെരീഫ് കുറ്റൂർ, ഉപനായകൻ മുസ്തഫ അബ്ദുൽ ലത്തീഫ്, കെ.ടി. അഷറഫ്, സി.കെ. ശാക്കിർ, സി.കെ. അഷറഫ്, അഡ്വ. കെ.എ. ബക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.