കൊളത്തൂർ (മലപ്പുറം): രണ്ടാം വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്ന യുവതിയുടെ പരാതിയിൽ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. മുത്തലാഖ് കുറ്റകരമാക്കുന്ന കേന്ദ്രനിയമം പാര്‍ലമെൻറ് പാസാക്കിയശേഷം കേരളത്തിലെ ആദ്യ കേസാണ് മലപ്പുറം കൊളത്തൂരിൽ, പുലാമന്തോള്‍ വടക്കന്‍ പാലൂര്‍ സ്വദേശിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ ഭര്‍ത്താവ് ഫോണിലൂടെ മൂന്നു തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്നാണ് യുവതിയുടെ പരാതി. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാൾക്കെതിരെ 30കാരിയാണ് പരാതി നല്‍കിയത്. മുത്തലാഖ് നിരോധന നിയമപ്രകാരം സെക്ഷന്‍ മൂന്ന്, നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. നവംബര്‍ 17നായിരുന്നു സംഭവം.
യുവാവ് തന്നെ നിരന്തരം ഫോണിൽ വിളിച്ചാണ് വിവാഹത്തിന് നിർബന്ധിച്ചതെന്ന് യുവതി പറയുന്നു. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും നിര്‍ധനകുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് വിവാഹാലോചനയുമായെത്തി രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.