കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരുടെ ജാമ്യഹരജികൾ ഹൈകോടതി തള്ളി. വെട്ടിയ ഈട്ടിത്തടിയെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തിൽ നഷ്ടം ഉണ്ടായിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം നിരസിച്ചാണ് ജസ്റ്റിസ് വി. ഷേർസിയുടെ ഉത്തരവ്. ജൂലൈ 28ന് അറസ്റ്റിലായ പ്രതികൾ 60 ദിവസമായി കസ്റ്റഡിയിലാണ്. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്തപക്ഷം സ്വാഭാവികജാമ്യം തേടി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും സർക്കാർ വാദിച്ചു. പതിറ്റാണ്ടുകൾ നിലനിൽക്കേണ്ട സംസ്ഥാനത്തിെൻറ സമ്പത്തായ രാജകീയ മരങ്ങളാണ് പ്രതികൾ നിയമവിരുദ്ധമായി വെട്ടിക്കടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി. എട്ടു കോടിയോളം രൂപയുടെ മരമാണ് മുറിച്ചുകടത്തിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ സഹായവും ഇതിന് ലഭിച്ചു. ഇവയുടെ മൂല്യം ഇപ്പോൾ കണക്കുകൂട്ടാൻപോലുമാവില്ല. മുറിച്ച മരങ്ങൾ വീണ്ടെടുത്തു എന്നതുകൊണ്ട് നഷ്ടം നികത്തപ്പെടുന്നില്ല.
ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഒരു പ്രതിക്കെതിരെ വിവിധ െപാലീസ് സ്റ്റേഷനുകളിലായി 15 കേസുണ്ട്. കർണാടകയിലെ കേസിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കോടതി ഹരജികൾ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.