കൊച്ചി: മുട്ടിൽ മരം മുറി േകസിൽ അറസ്റ്റിലായ പ്രധാന പ്രതികളായ സഹോദരങ്ങൾ ഹൈകോടതിയിൽ ജാമ്യഹരജി നൽകി. സ്വന്തം ഭൂമിയിലെ മരം മുറിച്ചതിന് തങ്ങളെ പ്രതികളാക്കി മാധ്യമങ്ങൾ നടത്തിയ പ്രചാരണമാണ് കേസിനും അറസ്റ്റിനും കാരണമെന്നും നിരപരാധികളായതിനാൽ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് 63, 64, 69 പ്രതികളായ വയനാട് വാഴവറ്റ മൂങ്ങനാനിയിൽ ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ജാമ്യഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് വി. ഷെർസി ഇത് പിന്നീട് പരിഗണിക്കാൻ മാറ്റി.
ഈട്ടി മുറിക്കുന്നതിന് പട്ടയവ്യവസ്ഥ പ്രകാരം വിലക്കില്ലെന്നും മരം വെട്ടിക്കടത്തിയത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിന് തടയിടാനാണ് തങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു. ജൂലൈ 28ന് അറസ്റ്റിലായത് മുതൽ ഇവർ ജയിലിലാണ്. കീഴ്േകാടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.