കൊച്ചി: പ്രതിക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ മുട്ടില്‍ മരംമുറി േകസില്‍ അന്വേഷണം തടസ്സപ്പെട്ടതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ച പ്രതി റോജി അഗസ്റ്റിനെതിരെ 10 കേസ് നിലവിലുണ്ട്. എന്നിട്ടും തനിക്കെതിരെ കേെസാന്നുമില്ലെന്നാണ് റോജി ജാമ്യഹരജിയിൽ പറഞ്ഞിരിക്കുന്നത്. ജാമ്യഹരജി നൽകിയ റോജിയുടെ സഹോദരങ്ങളും പ്രതികളുമായ ആേൻറാ, ജോസുകുട്ടി എന്നിവർ റൗഡി പട്ടികയിൽ ഉൾപ്പെട്ടവരാണെന്നും ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൂവരും നൽകിയ ജാമ്യഹരജികളും റോജിയുടെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹരജിയും പരിഗണിക്കെവയാണ് ഹരജിക്കാരനും പ്രോസിക്യൂഷനും ഈ വാദങ്ങൾ ഉന്നയിച്ചത്.
എന്നാൽ, എല്ലാ രേഖകളും തങ്ങളുടെ പക്കലുെണ്ടന്നും 22 രേഖ ഇതിനകം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹരജിക്കാരൻ അറിയിച്ചു. കൂടുതൽ വാദിച്ചാൽ സർക്കാർ വെട്ടിലാവും. സര്‍ക്കാറും ഭരിക്കുന്ന പാര്‍ട്ടികളും പ്രതിപക്ഷവും മാധ്യമങ്ങളും അടക്കം എല്ലാവരും തനിക്കെതിരാണ്. സര്‍ക്കാര്‍ അറിവോടെ വെട്ടിയ 600 കോടിയുടെ ഈട്ടി വയനാട് ജില്ലയില്‍ സൂക്ഷിച്ചിട്ടുണ്ട്. സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാണിച്ചുതരാന്‍ തയാറാണെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ, ഈ വാദങ്ങൾ ഡി.ജി.പി തള്ളി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. 400 വര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടികളാണ് ഇവർ വെട്ടിക്കടത്തിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസിെൻറ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് എന്താണ് തടസ്സമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. ഹരിപാല്‍ ആരാഞ്ഞു. ഒട്ടേറെ രേഖകൾ പരിശോധിക്കേണ്ടതിനാൽ ഹരജിയിൽ നേരിട്ട് വാദം സാധ്യമാണോയെന്ന് പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.