തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിയിൽ വനം കൺസർവേറ്ററുടെ പങ്ക് പുറത്ത്വരുേമ്പാഴും സംസ്ഥാനമെമ്പാടും വ്യാപിച്ച വിവാദ മരംകൊള്ളക്ക് ഉത്തരവാദികളായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ റവന്യൂ മന്ത്രിയും രാഷ്ട്രീയസംരക്ഷണത്തിൽ തന്നെ.
കേസിലെ മുഖ്യപ്രതികളായ ആേൻറാ അഗസ്റ്റിനും റോജി അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധർമടവുമായും കോഴിക്കോട് സാമൂഹികവനവത്കരണ വിഭാഗം വനപാലകൻ എൻ.ടി. സാജനുമായും ചേർന്ന് നടത്തിയ നീക്കങ്ങൾ വനംവകുപ്പിെൻറ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.
സാജന് എതിരായ ഫയൽ, മുഖ്യമന്ത്രിയുടെ ഒാഫിസ് നടപടി എടുക്കാതെ മടക്കുകയും ചെയ്തു. 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ അനുമതിയില്ലാത്ത മരങ്ങൾ മുറിച്ചത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിെൻറ ഒക്ടോബർ 24 ലെ ഉത്തരവ് പ്രകാരമായിരുന്നു.
മുറിക്കാൻ അനുമതിയില്ലാത്ത തേക്ക്, ഇൗട്ടി, എബണി, ചന്ദനം എന്നിവ മുറിക്കാൻ അരങ്ങൊരുക്കുകയും തടയുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഉത്തരവ്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുവിെൻറ ആദ്യ ഉത്തരവിനെ മരംകൊള്ളക്ക് കൂടുതൽ അവസരം ഒരുക്കുന്ന നിലയിൽ പുതുക്കിയത് ജയതിലക് ആണ്. രണ്ട് ഉത്തരവും അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറയോ എൽ.ഡി.എഫിെൻറയോ രാഷ്ട്രീയ തീരുമാനമില്ലാതെ പുറത്തിറക്കില്ലെന്ന് വ്യക്തമാണ്. ഒപ്പം മുൻ വനംമന്ത്രി കെ. രാജുവിെൻറ വീഴ്ചയും വിവാദമാണ്.
ഒൗദ്യോഗികമായി 15 കോടി രൂപയുടെ നഷ്ടമെന്നാണ് വനംവകുപ്പിെൻറ കണക്കെങ്കിലും 200 കോടിയുടെ നഷ്ടമുണ്ടെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ. ഉത്തരവ് ഇറക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കാനോ മരംമുറി അന്വേഷണത്തിെൻറ പരിധിയിൽപെടുത്താനോ സർക്കാർ തയാറായിട്ടില്ല.
ഉത്തരവിൽ പിഴവില്ലെന്ന് വാദിച്ച് ഉദ്യോഗസ്ഥനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും. ഉത്തരവിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതൃത്വത്തെ ഏതുവിധേനയും സംരക്ഷിക്കാനാണ് സർക്കാർ നീക്കം.
വ്യാപക മരംകൊള്ളക്ക് ഇടയാക്കുന്ന ഉത്തരവ് പ്രതിപക്ഷനേതാക്കളുടെയടക്കം ആവശ്യമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധിക്കുന്നത്. പക്ഷേ വനം ലോബിയുടെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന തെളിവുകൾ. പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ മന്ത്രിയും അന്വേഷണ പരിധിയിൽ വരുന്നത് അതുകൊണ്ടുതന്നെ ഏതുവിധേനയും ഒഴിവാക്കുകയാണ് ഭരണമുന്നണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.