കൽപറ്റ: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളുടെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി. വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, സഹോദരങ്ങളായ ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ എം.വി. വിനീഷ് എന്നിവരുടെ റിമാൻഡ് ഈമാസം 25വരെയും മര വ്യാപാരികളായ മുട്ടില്‍ സ്വദേശി അബ്ദുൽ നാസർ, അമ്പലവയല്‍ സ്വദേശി അബൂബക്കർ എന്നിവരുടേത് 24വരെയുമാണ് നീട്ടിയത്.
ബുധനാഴ്ച സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാൻഡ് നീട്ടണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റോജി അഗസ്റ്റിനെ അടുത്തദിവസം ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയേക്കും. വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ റോജി അഗസ്റ്റിന്, എം.വി. വിനീഷ് എന്നിവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.