വൈശാഖനെതിരെ നടപടിയൊന്നുമില്ല, പത്രത്തിൽ വരുന്നത് നോക്കി വിശദീകരിക്കാനാകില്ല -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വ​നി​ത നേ​താ​വി​ന്റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ​ൻ.​വി. വൈ​ശാ​ഖ​നെ നടപടിയെടുത്തുവെന്ന വാർത്ത നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വൈശാഖനെതിരെ നടപടിയൊന്നുമില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.

ഡി.വൈ.എഫ്.ഐ നേതാവ് വൈശാഖനെതിരായ പരാതി പാർട്ടി നടപടികളിൽ ഒതുക്കാതെ എന്തുകൊണ്ട് പൊലീസിന് കൈമാറുന്നില്ല എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. ഒരു നടപടിയും വൈശാഖനുമായി ബന്ധപ്പെട്ട് ഇല്ല. ചാനലിലും പത്രത്തിലും വരുന്നത് നോക്കി വിശദീകരിക്കാനാകില്ല.... - എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി.

വ​നി​ത നേ​താ​വി​ന്റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കി​യ ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ​ൻ.​വി. വൈ​ശാ​ഖ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ പ​ദ​വി​ക​ളി​ൽ​നി​ന്നും നീ​ക്കാ​ൻ തീ​രു​മാ​നമായതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ചേ​ർ​ന്ന അ​ടി​യ​ന്ത​ര സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റും ജി​ല്ല ക​മ്മി​റ്റി​യു​മാ​ണ് ഇതുസംബന്ധിച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യും വൈ​ശാ​ഖ​നെ​തി​രാ​യ പ​രാ​തി​ക്ക് പി​ന്നി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ടെ​ന്നുമാണ് പാ​ർ​ട്ടി വി​ല​യി​രു​ത്തിയത്.

Tags:    
News Summary - MV Govindan about NV Vysakhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.