അൻവറിന്റെ കത്തിൽ കാതലായ ഒന്നുമില്ല; തെറ്റ് ചെയ്താൽ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ പാർട്ടിക്ക് നൽകിയ കത്തിൽ കാതലായ ഒന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കത്തിലെ ശശിക്കെതിരായ ആരോപണങ്ങളിൽ ഒന്നുമില്ല. ശശിയെ മനപ്പൂർവം അപമാനിക്കാനാണ് കത്തിലൂടെ പി.വി അൻവർ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

വിമോചന സമരത്തിന് സമാനമായ സാഹചര്യമൊരുക്കുകയാണ് കേരളത്തിൽ. മുഖ്യമന്ത്രിക്ക് ന്യൂനപക്ഷങ്ങൾക്കിടയിൽ നല്ല സ്വാധീനമുണ്ട്. അത് തകർക്കാനാണ് ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നത്. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർ.എസ്.എസ് അജണ്ടയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായാൽ മുഖംനോക്കാതെ നടപടി വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് കേരള പൊലീസാണ്. സർക്കാറിന് പി.ആർ ഏജൻസി ഇല്ല. മുഖ്യമന്ത്രി ചിരിച്ചാലും ചിരിച്ചില്ലെങ്കിലും കുറ്റമാണ്. പി.ആർ വിവാദം ഹിന്ദുപത്രത്തിന്റെ ഖേദപ്രകടനത്തോടെ തീരേണ്ടതാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - MV Govindan Press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.