കണ്ണൂര്‍: ജില്ലയില്‍ റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ദേശീയപാതകളിലും കെ.എസ്.ടി.പി റോഡുകളിലും മോട്ടോര്‍ വാഹന വകുപ്പിെൻറ പഠനം. മോേട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറിെൻറ നേതൃത്വത്തിലാണ് വിശദ പഠനം നടത്തി റിപ്പോർട്ട് തയാറാക്കുന്നത്.
ആദ്യഘട്ടത്തില്‍ കണ്ണൂർ നഗരത്തിലെ താഴെചൊവ്വ -പുതിയതെരു, പിലാത്തറ -പാപ്പിനിശ്ശേരി റോഡുകളിലെ പ്രശ്നങ്ങളടങ്ങിയ പ്രാഥമിക റിപ്പോര്‍ട്ട് അധികൃതർക്ക് സമർപ്പിച്ചു. ജില്ലയിലെ അപകടസാധ്യതകൾ കൂടുതലുള്ള മേഖലകളെ പ്രത്യേകം 'ബ്ലാക്ക് സ്പോട്ടു'കളാക്കി തിരിച്ച് അവിടങ്ങളിൽ വിശദ പഠനം നടത്തുകയാണ് ചെയ്യുന്നത്.
പത്തിൽ കൂടുതൽ വാഹനാപകടങ്ങൾ നടക്കുകയും ഒന്നിൽ കൂടുതൽ മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്ന പ്രദേശത്തെയാണ് 'ബ്ലാക്ക് സ്പ്പോട്ടു'കളായി തിരിച്ചിരിക്കുന്നത്. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66ലാണ് വിശദമായ പഠനം നടത്തുന്നത്. കന്യാകുമാരി മുതൽ മഹാരാഷ്ട്ര പനവേൽവരെ നീളുന്ന എൻ.എച്ച് 66ൽ 600 കിലോമീറ്ററാണ് സംസ്ഥാനത്തിലൂടെ കടന്നുപോകുന്നത്.
കണ്ണൂർ ജില്ലയിൽ 85 കിേലാമീറ്ററും. രാത്രികാലങ്ങളിലാണ് ദേശീയപാതയിൽ അപകടം കൂടുന്നതെന്നാണ് പ്രാഥമിക പഠനത്തിലുള്ളത്. തെരുവുവിളക്കുകള്‍ കത്താത്തത് അപകടങ്ങള്‍ കൂടാന്‍ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഡിവൈഡറുകളില്‍ റിഫ്ലക്ടര്‍ ഇല്ലാത്തതും പലയിടങ്ങളിലും ഡിവൈഡറുകള്‍ പൊട്ടിപ്പൊളിഞ്ഞതും അപകടം ഇരട്ടിയാക്കുന്നു. വാഹനങ്ങള്‍ക്ക് അപകടഭീഷണിയായ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചിട്ട് പിന്നീട് മൂടാത്തതും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാക്കുന്നു. പലപ്പോഴും റോഡ് നവീകരണം നടക്കുന്നതോ വെട്ടിപ്പൊളിക്കുന്നതോ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി അധികൃതർ മുൻകൂട്ടി അറിയിക്കാത്തതും ഗതാഗതക്കുരുക്കിനും അപകടത്തിനുമിടയാക്കുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഉൾപ്രദേശങ്ങളിലെ കെ.എസ്.ടി.പി റോഡുകളിൽ പലയിടത്തും റോഡ് കൈയേറിയുള്ള വ്യാപാരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എം.വി.ഐ പി.കെ. ജഗന്‍ലാൽ, അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ വിവേക്രാജ്, നിധിൻ നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.