ഗസ്സയിലെ ഇസ്രായേൽ മിസൈൽ ആക്രമണം ട്രോളാക്കി; വിമർശനം, തിരുത്തി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ കടന്നാക്രമണത്തെ ട്രോളാക്കി മോട്ടോർ വാഹന വകുപ്പിെൻറ സമൂഹമാധ്യമ പോസ്റ്റ്. സംഗതി കൈവിടുകയും വിമർശനം കടുക്കുകയും ചെയ്തതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് തടിയൂരി.

ഉടമസ്ഥാവകാശം മാറ്റാതെ വാഹനങ്ങൾ വിൽക്കുേമ്പാഴുള്ള പൊല്ലാപ്പുകൾക്കെതിരെ മുന്നറിയിപ്പും ബോധവത്കരണവുമായാണ് മോട്ടോർ വാഹനവകുപ്പ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വിറ്റൊഴിവാക്കിയെങ്കിലും ഇങ്ങനെ പേരുമാറ്റാത്ത സാഹചര്യങ്ങളിൽ എ.െഎ കാമറ വഴി പിഴ ആദ്യ ഉടമക്ക് തുരുതുരാ എത്തുമെന്ന കാര്യം പരാമർശിക്കാനാണ് ‘‘ഇപ്പോ ഹമാസിന് നേരെ ഇസ്രായേൽ മിസൈൽ തൊടുക്കുന്നത് പോലെ തുരുതുരാ ’’എന്ന് വിശേഷിപ്പിച്ചത്.’

ഫേസ്ബുക്കിൽതന്നെ ഇക്കാര്യം ആളുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് ഇൗ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കി പകരം ‘‘മിസൈൽ വിടുന്നത് പോലെ’’ എന്ന് മാത്രമാക്കി പോസ്റ്റ് പരിഷ്കരിച്ചത്. വിറ്റ് ഉപേക്ഷിച്ച വാഹനം തന്‍റെ സങ്കടം പറയും വിധം പ്രതീകാത്മകമായാണ് പോസ്റ്റ്​ തയാറാക്കിയിരുന്നത്.

Tags:    
News Summary - MVD troll about attack against Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.