തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണങ്ങള് സംബന്ധിച്ച കേസില്‍ നിര്‍ണായക നീക്കവുമായി കൈംബ്രാഞ്ച്.രണ്ടാംഘട്ട ചോദ്യംചെയ്യലിന് തയാറെടുക്കുകയാണ് സംഘം. ആദ്യവട്ട ചോദ്യംചെയ്യലില്‍ സംശയമുള്ളവരെയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചവരില്‍ ചിലരെയുമാണ് വിളിപ്പിക്കുക.
കൂടത്തില്‍ തറവാടിെൻറ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് തടയാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുമുള്ള നടപടി നഗരസഭ ആരംഭിച്ചു. ക്രൈംബ്രാഞ്ചിെൻറ ആവശ്യപ്രകാരമാണിത്.തറവാടിന് അടുത്തുള്ള വാണിജ്യകെട്ടിടത്തിനും വീടിനും നേമം സോണല്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമ്മോ നല്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും വീടിന് നല്കിയ ടി.സി നമ്പര്‍ റദ്ദാക്കാനും നടപടി തുടങ്ങി.
മണക്കാട്, തൈക്കാട്, പേട്ട, നേമം വില്ലേജുകളിലായി കൂടത്തില്‍ തറവാടിെൻറ ഭാഗമായിരുന്ന വസ്തുവകകളുടെ വിവരം ശേഖരിക്കാനും ആരംഭിച്ചു. തറവാട്ടിലെ ഏഴുപേരുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങള് കൊലപാതകമാണെന്നും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കാര്യസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ കൈവശപ്പെടുത്തിയെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.