ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃ പരിശോധിക്കണമെന്നാവശ്യപ ്പെട്ടുള്ള ഹരജികളിലെ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് അയ്യപ്പ ഭക്തർ.
ഇൗ ആവശ്യമുന്നയിച്ചുകൊണ്ട് അയ്യപ്പ ഭക്തരുടെ ദേശീയ സംഘടന (നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ-എൻ.എ.ഡി.എ) സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ശബരിമല യുവതി പ്രവേശന വിധിയിലുള്ള പുനഃപരിശോധന ഹരജികളിൽ 22ന് കോടതി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് തുറന്ന കോടതിയിലാവും വാദം കേൾക്കുക.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, എ.എൻ. ഖാൻവീൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.