കോഴിക്കോട്: നജ്മല്‍ ബാബു എന്ന ടി.എന്‍. ജോയിയുടെ മൃതദേഹം അദ്ദേഹത്തിെൻറ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുവളപ്പില്‍ സംസ്‌കരിച്ച നടപടി മൗലികാവകാശ ലംഘനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും പ്രസ്താവിച്ചു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് യൂത്ത്‌ലീഗ് പരാതി നല്‍കി.
തെൻറ മൃതദേഹം ഇസ്‌ലാമിക ആചാര പ്രകാരം ചേരമാന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്ന് രേഖാമൂലം നജ്മല്‍ ബാബു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മനുഷ്യാവകാശ കൂട്ടായ്മയുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവെക്കാതെയാണ് പൊലീസിനെ ഉപയോഗിച്ച് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.
ഇത് മൗലികാവകാശ ലംഘനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.