നളിനി നെറ്റോയുടെ രാജി: മാധ്യമങ്ങൾ​െക്കതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ത​​െൻറ ചീഫ്​ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജി സമർപ്പിച്ചത് ​അഭിപ്രായ വ്യത്യാസം കാരണ മെന്ന്​ റിപ്പോർട്ട്​ ചെയ്​തതി​െനതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ത​​െൻറ സ​േഹാദരൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറിയായി നിയമിതനാവു​േമ്പാൾ ചീഫ്​ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത്​ തുടരുന്നത്​ ഉചിതമ​െല്ലന്ന്​ തോന്നിയതിനാലാണ്​ നളിനി​ നെറ്റോ രാജിവെച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾക്ക്​ തോന്നുന്നത്​ അടിച്ച്​ വിടുകയാണെന്നും എൽ.ഡി.എഫ്​ തിരുവനന്തപുരം ലോക്​സഭ മണ്ഡലം കൺവെൻഷൻ ഉദ്​ഘാടന വേളയിൽ​ മുഖ്യമന്ത്രി ആക്ഷേപിച്ചു.

‘നേരായ കാര്യത്തെ തന്നെ എങ്ങ​െന വക്രീകരിക്കുന്നതി​​െൻറ ഉദാഹരണം ഇന്നത്തെ പത്രത്തിൽ നോക്കിയാൽ കാണാം. മുഖ്യമന്ത്രിയുടെ ചീഫ്​ പ്രിൻസിപ്പൽ സെക്രട്ടറി അഭിപ്രായ വ്യത്യാസംമൂലം രാജിവെച്ചു. എന്താ അഭിപ്രായ വ്യത്യാസം? മുഖ്യമന്ത്രിയുടെ ഒാഫിസുമായി അഭിപ്രായ വ്യത്യാസം മൂലം രാജിവെച്ചുപോയി. വിളിച്ച്​ പറയുന്നവരുണ്ടല്ലോ (ചാനലുകൾ) അവരിൽ ചിലർ ചൊവ്വാഴ്​ച രാത്രി പറഞ്ഞു, ഒാഫിസിലെ ഒരു പ്രധാനിയുമായാണ്​ ചീഫ്​ പ്രിൻസിപ്പൽ സെക്രട്ടറിക്ക്​ അഭിപ്രായ വ്യത്യാസം. ഇപ്പോൾ രാജിവെച്ച പ്രൈവറ്റ്​ സെക്രട്ടറിയാണ്​ മാധ്യസ്ഥം പറയാറ്. അദ്ദേഹം പോയതോടെ ഇനി ഇവിടെ ഇരുന്നിട്ട്​ കാര്യമില്ലെന്ന്​ പറഞ്ഞാണ്​ രാജിവെച്ചതത്രെ. രാജിവെച്ചതിൽ എന്താണ്​ വസ്​തുതയെന്ന്​ അന്വേഷിച്ചാൽ അത്​ മനസ്സിലാക്കാൻ കഴിയും. ഇന്നിപ്പോ അതിന്​ അവസാനമായി. ഉച്ചക്ക്​ ഞാനൊരു കടലാസിൽ ഒപ്പുവെച്ചു. അത്​ ഇൗ രാജിവെച്ച നളിനി നെറ്റോയുടെ സഹോദരൻ മോഹനനെ പ്രൈവറ്റ്​ സെക്രട്ടറിയായി നിശ്​ചയിച്ചുകൊണ്ടുള്ളതാണ്​ -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Nalini Neto's resignation - Chief Minister slam media- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.