നളിനി നെറ്റോയുടെ രാജി: മാധ്യമങ്ങൾെക്കതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തെൻറ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജി സമർപ്പിച്ചത് അഭിപ്രായ വ്യത്യാസം കാരണ മെന്ന് റിപ്പോർട്ട് ചെയ്തതിെനതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തെൻറ സേഹാദരൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാവുേമ്പാൾ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ഉചിതമെല്ലന്ന് തോന്നിയതിനാലാണ് നളിനി നെറ്റോ രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾക്ക് തോന്നുന്നത് അടിച്ച് വിടുകയാണെന്നും എൽ.ഡി.എഫ് തിരുവനന്തപുരം ലോക്സഭ മണ്ഡലം കൺവെൻഷൻ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ആക്ഷേപിച്ചു.
‘നേരായ കാര്യത്തെ തന്നെ എങ്ങെന വക്രീകരിക്കുന്നതിെൻറ ഉദാഹരണം ഇന്നത്തെ പത്രത്തിൽ നോക്കിയാൽ കാണാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി അഭിപ്രായ വ്യത്യാസംമൂലം രാജിവെച്ചു. എന്താ അഭിപ്രായ വ്യത്യാസം? മുഖ്യമന്ത്രിയുടെ ഒാഫിസുമായി അഭിപ്രായ വ്യത്യാസം മൂലം രാജിവെച്ചുപോയി. വിളിച്ച് പറയുന്നവരുണ്ടല്ലോ (ചാനലുകൾ) അവരിൽ ചിലർ ചൊവ്വാഴ്ച രാത്രി പറഞ്ഞു, ഒാഫിസിലെ ഒരു പ്രധാനിയുമായാണ് ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അഭിപ്രായ വ്യത്യാസം. ഇപ്പോൾ രാജിവെച്ച പ്രൈവറ്റ് സെക്രട്ടറിയാണ് മാധ്യസ്ഥം പറയാറ്. അദ്ദേഹം പോയതോടെ ഇനി ഇവിടെ ഇരുന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞാണ് രാജിവെച്ചതത്രെ. രാജിവെച്ചതിൽ എന്താണ് വസ്തുതയെന്ന് അന്വേഷിച്ചാൽ അത് മനസ്സിലാക്കാൻ കഴിയും. ഇന്നിപ്പോ അതിന് അവസാനമായി. ഉച്ചക്ക് ഞാനൊരു കടലാസിൽ ഒപ്പുവെച്ചു. അത് ഇൗ രാജിവെച്ച നളിനി നെറ്റോയുടെ സഹോദരൻ മോഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിശ്ചയിച്ചുകൊണ്ടുള്ളതാണ് -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.