തിരുവനന്തപുരം: നൂറാം ജൻമദിനത്തിൽ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറാം ജൻമദിനമാഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഈ വിശേഷാവസരത്തിൽ ആശംസ നേരുന്നു എന്നായിരുന്നു മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
കേരളത്തിലെ ജനങ്ങൾക്കായി അദ്ദേഹം ദശകത്തോളം പ്രവർത്തിച്ചു. മുമ്പ് അദ്ദേഹവുമായി സംഭാഷണം നടത്തിയത് ഈയവസരത്തിൽ ഓർക്കുന്നു. അന്ന് ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജൻമനാട്ടിലെ മുഖ്യമന്ത്രിമാരായിരുന്നു. അദ്ദേഹത്തിന് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.''-എന്നും മോദി കുറിപ്പിൽ കൂട്ടിച്ചേർത്തു. വി.എസിനോടൊപ്പമുള്ള ഫോട്ടോയും മോദി പങ്കുവെച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഇവരോടൊപ്പം കാണാം.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വി.എസിന് പിറന്നാളാശംസ നേർന്നിരുന്നു. വി.എസിനെ കാണാൻ പിണറായി നേരിട്ട് എത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.