തിരുവനന്തപുരം: വീണ്ടും അധികാരത്തിലേറിയാൽ വിശ്വാസസംരക്ഷണത്തിന് േകാടതി മുതൽ പാർലമെൻറ് വരെ ഏതറ്റംവരെയും പോരാടുമെന്നും ഭരണഘടനപരമായ എല്ലാപിന്തുണയും നൽക ുമെന്നും പ്രധാനമന്ത്രി നരേന്ദ്ര േമാദി. സെൻട്രൽ സ്റ്റേഡിയത്തിൽ വിജയ് സങ്കൽപ് മഹാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ പേര് പറഞ്ഞില്ലെങ ്കിലും വിശ്വാസസംരക്ഷണം തന്നെയായിരുന്നു മോദിയുടെ പ്രസംഗവിഷയം. വിശ്വാസസംരക്ഷണ ത്തിൽ ബി.ജെ.പിക്ക് വ്യക്തമായ നിലപാടുണ്ട്. കമ്യൂണിസ്റ്റുകാർ വിശ്വാസങ്ങളെയും വിശ്വാസികളെയും മാനിക്കുന്നില്ല. കോൺഗ്രസാകെട്ട ഇരട്ടത്താപ്പ് കളിക്കുകയാണ്. ൈദവത്തിെൻറ പേരുപോലും ഉച്ഛരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ. ദൈവനാമം പറഞ്ഞാൽ അവരെ കള്ളക്കേസുകളിൽ കുടുക്കുകയാണ്. രാഷ്ട്രീയ കളികളുടെ പേരിൽ വിശ്വാസങ്ങളെ തകർക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ഒാരോകുട്ടിയും വിശ്വാസസംരക്ഷണത്തിെൻറ കാവൽക്കാരായി നിലകൊള്ളും. കഴിഞ്ഞ അഞ്ച് വർഷത്തെ ബി.ജെ.പി സർക്കാറിെൻറ ഭരണംമൂലം കരയിലും വെള്ളത്തിലും ആകാശത്തിലും ബഹിരാകാശത്തിലും ഇന്ത്യാക്കാർ സുരക്ഷിതരാണ്. മിസൈലിെൻറ പുത്രനായ നമ്പി നാരായണനോട് കോൺഗ്രസ് കാണിച്ചതെല്ലാം നിങ്ങൾക്കറിയാമല്ലോ.
ആശയങ്ങളുടെ അടിസ്ഥാനത്തിലല്ല, ആക്രമണത്തിെൻറ അടിസ്ഥാനത്തിലാണ് കേരളത്തിൽ സർക്കാറുകൾ രൂപവത്കരിക്കുന്നത്. പരസ്പരം കേരളത്തിൽ മത്സരിക്കുന്നവർ ഡൽഹിയിൽ അധികാരത്തിന് ഒരുമിച്ച് നിൽക്കുകയാണ്. കേരളത്തിൽ ഗുസ്തി ഡൽഹിയിൽ സൗഹൃദം എന്ന അവസ്ഥയിലാണ് ഇവരുടെ ബന്ധം. കോൺഗ്രസ് അധ്യക്ഷന് ജയിക്കാൻ വയനാട്ടിൽ വരേണ്ടിവന്നു. ദക്ഷിണേന്ത്യക്ക് സന്ദേശം കൊടുക്കാനാണ് വയനാട്ടിൽ മത്സരിക്കാനെത്തിയതെന്നാണ് കോൺഗ്രസ് പറയുന്നത്. സന്ദേശം കൊടുക്കാനായിരുന്നെങ്കിൽ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ രാഹുൽ മത്സരിച്ചാൽ േപാരായിരുന്നോയെന്ന് മോദി പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ വേദിക്കുസമീപം വെടിപൊട്ടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിയിൽ വൻ സുരക്ഷാവീഴ്ച. മോദി എത്തുന്നതിനുമുമ്പ്, വേദിക്കരികിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെെൻറ തോക്കിൽനിന്ന് വെടിപൊട്ടി. വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം.
സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബാൾ കോർട്ടിന് സമീപത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കൊല്ലം എ.ആർ ക്യാമ്പിലെ സുമിത്തിെൻറ തോക്കിൽനിന്നാണ് വെടിയുതിർന്നത്. തിര തോക്കിൽ ലോഡ് ചെയ്യുന്നതിനിെടയുണ്ടായ കൈയബദ്ധമാെണന്നാണ് അദ്ദേഹം ഉന്നത െപാലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
വെടി പൊട്ടിയതിനെതുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി സുമിത്തിനെ ഡ്യൂട്ടിസ്ഥലത്ത്നിന്ന് കേൻറാൺമെൻറ് സ്റ്റേഷനിലേക്ക് മാറ്റി. ഇൻറലിജൻസും എസ്.പി.ജി അടക്കമുള്ള ഏജൻസികളും അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസുകാരനിൽനിന്ന് വിശദീകരണം തേടുമെന്ന് ഉന്നത െപാലീസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.