തിരുവനന്തപുരം: ഇതാദ്യമായി രാജ്യത്തിെൻറ സ്വാതന്ത്ര്യദിനം ആഘോഷിച്ച് സി.പി.എം. പാർട്ടി ഒാഫിസുകളിൽ ദേശീയപതാക ഉയർത്തിയും വന്ദിച്ചുമായിരുന്നു ആഘോഷം. എ.കെ.ജി സെൻററിന് മുന്നിൽ ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പതാക ഉയർത്തി.
സ്വാതന്ത്ര്യസമരമൂല്യവും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെേട്ടാ എന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. അത് പ്രാവർത്തികമാക്കുന്നതിന് മുന്നിട്ടിറങ്ങണം. പതാക ഉയർത്തുന്നതിൽ അവസാനിക്കുന്നതല്ല സി.പി.എമ്മിെൻറ സ്വാതന്ത്ര്യ ദിനാഘോഷം. ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ദേശീയ പ്രസ്ഥാനത്തിെൻറ ഏറ്റവും വലിയ പ്രത്യേകത എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തമായിരുന്നു. അതിൽ ത്യാഗനിർഭരരായ നേതാക്കളായിരുന്നു ഇടതുപക്ഷ പ്രസ്ഥാനത്തിെൻറ ഭാഗമായി പ്രവർത്തിച്ചിരുന്നത്. അതിൽ കേരളത്തിൽ ഏറ്റവും അധികം ഒാർക്കുന്ന പേരുകളാണ് പി. കൃഷ്ണ പിള്ള, എ.കെ.ജി, ഇ.എം.എസ് എന്നിവരുടേത്.
1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി ഒാഫിസിന് മുന്നിൽ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയാണ് പതാക ഉയർത്തിയത്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ വിപുലമായ പങ്കാളിത്തമില്ലാത്തവരുടെ കൈകളിലാണ് ഭരണം എത്തിച്ചേർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.സി. ജോസഫൈൻ, പി.കെ. ശ്രീമതി, എ.കെ. ബാലൻ, സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
അതേസമയം എ.കെ.ജി സെൻററിൽ പതാക ഉയർത്തിയത് ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥൻ ആരോപിച്ചു. 'ദേശീയപതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിെൻറ നഗ്നമായ ലംഘനമാണ് എ.കെ.ജി സെൻററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയപതാകക്ക് രണ്ടാം സ്ഥാനവുമാണ് നൽകിയത്. ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മിന്‍റെ വിവിധ ഓഫിസുകളിൽ നേതാക്കൾ ദേശീയ പതാക ഉയർത്തി. കണ്ണൂരില്‍ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.