തൃശൂർ: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകുന്നവരുടെ പുനരധിവാസത്തിന് പുനരധിവാസ കമ്മിറ്റി അടക്കമില്ല. പുനരധിവാസം ഉറപ്പാക്കാൻ അഡ്മിനിസ്ട്രേറ്റർ, കമീഷൻ, പുനരധിവാസ കമ്മിറ്റി അടക്കം ഉണ്ടാക്കണമെന്നാണ് 2013ലെ ഭൂമി ഏറ്റെടുക്കൽ ആക്ടിൽ പറയുന്നത്. പാത വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ ആക്ട്പ്രകാരം ആനുകൂല്യങ്ങൾ നൽകുമെന്നാണ് നയമെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇവരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതായി സർക്കാർ അവകാശപ്പെടുേമ്പാഴും നടപടികൾ ഇപ്പോഴും കടലാസിൽ തന്നെയാണ്.
പുനരധിവാസ കാര്യങ്ങൾ നിരീക്ഷിക്കാൻ ബാധ്യതപ്പെട്ട അഡ്മിനിസ്ട്രേറ്റർ വിലയും മറ്റും നിർണയിക്കുകയാണ് കമീഷെൻറ ഉത്തരവാദിത്തം. ഭൂമി വിട്ടുനൽകുന്നവരുടെ പുനരധിവാസത്തിന് മേൽനോട്ടം നടത്തേണ്ട കമ്മിറ്റി എന്നീ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നത് 3എ വിജ്ഞാപനം ഇറക്കിയിരിക്കുന്നത് 1956ലെ എൻ.എച്ച് ആക്ട് പ്രകാരമാണ്. വിവിധ ജില്ലകളിൽനിന്ന് ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഉദ്യോഗസ്ഥർ അയച്ച കത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല.
പലയിടത്തും പാതയോരവാസികൾ ഇക്കാര്യം ആവശ്യപ്പെട്ട് കോടതി കയറിയിട്ടുണ്ട്. വീട് നഷ്ടപ്പെടുന്നവർക്ക് കൂടുതൽ തുക നൽകി പ്രശ്നം പരിഹരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
നിലവിൽ ഭൂമിയുടെ വില നിശ്ചയിക്കാൻ 2015 ജൂൺ മുതൽ 2018 ജൂൺ വരെ നടന്ന രജിസ്ട്രേഷനിൽ കൂടിയ ആറ് വിലകൾ രജിസ്ട്രാർ ഓഫിസിൽനിന്ന് കണ്ടെത്തി ഇതിലെ കുറഞ്ഞ മൂന്ന് വില ഒഴിവാക്കിയ ശേഷം കൂടിയ മൂന്ന് വിലകളുടെ ശരാശരി വിലയാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായി നിശ്ചയിേക്കണ്ടത്. ഇതിന് 12 ശതമാനം അധിക തുകയും നൽകും. നഗരസഭ പരിധിയിലുള്ള ഭൂമിക്ക് ഒന്ന്, 10 കിലോമീറ്റനുള്ളിലുള്ളവർക്ക് 1.2, 10-20 കിലോമീറ്റർ പരിധിയിലുള്ള 1.4 ശതമാനം വീതം തുക അധികം നൽകും. ഇതു കൂടാതെ ഭൂമി വിലയുടെ 100 ശതമാനം സമാശ്വാസ തുകയായും നൽകുമെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.