അമ്പലപ്പുഴ: ദേശീയപാത വികസനത്തിെൻറ ഭാഗമായി സ്ഥലത്തിെൻറ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നതിെൻറ നിരാശയിൽ വീട്ടമ്മ ജീവനൊടുക്കി. പുറക്കാട് പഞ്ചായത്ത് 12ാം വാർഡ് തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുരയിൽ രിപുവിെൻറ ഭാര്യ ലതയാണ് (49) മരിച്ചത്. ഇവർ വാങ്ങിയ സ്ഥലത്തിെൻറ രേഖകൾ ഉടമ നൽകിയിരുന്നില്ല.
പിന്നീട് സ്ഥലമുടമ മരണപ്പെടുകയും ചെയ്തു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഈ കുടുംബത്തിെൻറ സ്ഥലം ഏറ്റെടുക്കുന്നതിന് രേഖകൾ സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇവ നൽകാൻ കഴിയാത്തതിെൻറ നിരാശയിലാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൾ: ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.