തിരുവനന്തപുരം: ദേശീയപാത വിഭാഗം സംസ്ഥാനത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികൾക്കായി ക്വാറികൾക്ക് എൻ.ഒ.സി നൽകുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകും. 5000 കോടി രൂപക്ക് മുകളിൽ ചെലവ് വരുന്ന പദ്ധതികൾക്കാണ് ഇതു ബാധകം. നോമിനേഷൻ അടിസ്ഥാനത്തിൽ ക്വാറികൾ നടത്തുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളിൽ നിലവിലുള്ള ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തി ലേലം ഒഴിവാക്കി, നിരാക്ഷേപ സാക്ഷ്യപത്രം നൽകും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പാട്ടക്കാലയളവ് കരാർ കാലയളവ് അല്ലെങ്കിൽ മൂന്നു വർഷമോ ഏതാണോ കുറവ് അതുവരെ ആയിരിക്കും. ഖനനം ചെയ്തെടുത്ത പാറ അനുമതി നൽകിയ എൻ.എച്ച്.എ.ഐ റോഡ് നിർമാണവും വികസനവും പദ്ധതികളുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.