തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ദേശീയപാത 66െൻറ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇൗമാസം 11ന് സർവക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. നിയമസഭയിലും പാർലമെൻറിലും പ്രതിനിധ്യമുള്ള കക്ഷികളുടെ യോഗം അന്നു രാവിലെ 10.30ന് തിരുവനന്തപുരത്താണ് ചേരുക.
യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. കെ.ടി. ജലീൽ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ തടങ്ങിയവർ പങ്കെടുക്കും.
ഭൂവുടമകളുടെ ആശങ്കകളെക്കുറിച്ച് കെ.എൻ.എ. ഖാദർ അടിയന്തര പ്രമേയം ഉന്നയിച്ച ഘട്ടത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് ഉറപ്പു നൽകിയിരുെന്നന്ന് മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിയമസഭയും സർക്കാറും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തും ദേശീയപാതയിൽ തീ കത്തിച്ചും എന്താണ് കലാപകാരികൾ അവിടെ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾ ചോദിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
അക്രമം അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ഒരു പ്രകോപനത്തിലും പെടരുതെന്നാണ് ആഭ്യന്തരവകുപ്പ് പൊലീസിന് നൽകിയ നിർദേശം. എന്നാൽ, ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് പൊലീസിെൻറ ചുമതലയാണ്. ജില്ലയിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കലാപകാരികളെ ഒറ്റപ്പെടുത്താനുള്ള പരസ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കണം. ആക്രമണങ്ങൾകൊണ്ട് സമരങ്ങളെ നേരിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അതേസമയം, ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാറിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.