Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത: 11ന്​...

ദേശീയപാത: 11ന്​ സർവകക്ഷി യോഗം

text_fields
bookmark_border
ദേശീയപാത: 11ന്​ സർവകക്ഷി യോഗം
cancel

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ദേശീയപാത 66‍​​െൻറ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇൗമാസം 11ന്​ സർവക്ഷി യോഗം വിളിക്കുമെന്ന്​ മന്ത്രി ജി. സുധാകരൻ അറിയിച്ചു. നിയമസഭയിലും പാർലമ​​െൻറിലും പ്രതിനിധ്യമുള്ള കക്ഷികളുടെ യോഗം അന്നു രാവിലെ 10.30ന്​ തിരുവനന്തപുരത്താണ്​ ചേരുക.  

യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. കെ.ടി. ജലീൽ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ തടങ്ങിയവർ പങ്കെടുക്കും. 

ഭൂവുടമകളുടെ ആശങ്കകളെക്കുറിച്ച്​ കെ.എൻ.എ. ഖാദർ അടിയന്തര പ്രമേയം ഉന്നയിച്ച ഘട്ടത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന്​ ഉറപ്പു നൽകിയിരു​െന്നന്ന്​ മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു. 
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിയമസഭയും സർക്കാറും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തും ദേശീയപാതയിൽ തീ കത്തിച്ചും എന്താണ് കലാപകാരികൾ അവിടെ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾ ചോദിക്കുകയാണെന്ന്​ മന്ത്രി പറഞ്ഞു.   

അക്രമം അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.  ഒരു പ്രകോപനത്തിലും പെടരുതെന്നാണ് ആഭ്യന്തരവകുപ്പ് പൊലീസിന് നൽകിയ നിർദേശം. എന്നാൽ, ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് പൊലീസി​​െൻറ ചുമതലയാണ്.  ജില്ലയിലെ ഉത്തരവാദപ്പെട്ട രാഷ്​ട്രീയ പ്രസ്ഥാനങ്ങൾ കലാപകാരികളെ ഒറ്റപ്പെടുത്താനുള്ള പരസ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കണം. ആക്രമണങ്ങൾകൊണ്ട് സമരങ്ങളെ നേരിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.  അതേസമയം, ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാറിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAR Nagar ProtestLand acquisitionMalappuram News
News Summary - National Highway Survey; All Party Meeting-Kerala News
Next Story