ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്

ഇടുക്കി മെഡിക്കൽ കോ​ളജിന്​ ദേശീയ മെഡിക്കൽ കമീഷന്‍റെ നോട്ടീസ്

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വി​ദ​ഗ്​​ധ സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യ ഗു​രു​ത​ര​മാ​യ പോ​രാ​യ്മ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നോ​ട്ടി​സ്. മൂ​ന്നു​ത​വ​ണ മു​ന്ന​റി​യി​പ്പ്​ കൊ​ടു​ത്തി​ട്ടും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഒ​രു കോ​ടി വ​രെ പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണ്​. അ​ല്ല​ങ്കി​ൽ എം.​ബി.​ബി.​എ​സ് സീ​റ്റു​ക​ൾ കു​റ​ക്കേ​ണ്ടി​വ​രും.

വി​ദ​ഗ്ധ സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഗു​രു​ത​ര വീ​ഴ്ച​ക​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ലും ശ​സ്ത്ര​ക്രി​യ​ക​ളി​ലും കു​റ​വ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് ഇ​ക്ക​ഴി​ഞ്ഞ 19 നാ​ണ് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടി​സ് അ​യ​ച്ച​ത്.

നി​ല​വി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​തി​രി​ക്കാ​ൻ മൂ​ന്നു​ ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ര​ണം കാ​ണി​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടി​സി​ൽ പ​റ​യു​ന്ന​ത്.അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ളു​ടെ കു​റ​വ്, പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്, ഹി​സ്റ്റോ പ​തോ​ള​ജി, സൈ​റ്റോ പ​തോ​ള​ജി, ക​ൾ​ച്ച​റ​ൽ സെ​ൻ​സി​റ്റി​വി​റ്റി എ​ന്നി​വ​യു​ടെ അ​പ​ര്യാ​പ്ത​ത, എ​ക്സ് റേ, ​അ​ൾ​ട്രാ സൗ​ണ്ട്, സി.​ടി, എം.​ആ​ർ.​ഐ സ്കാ​നി​ങ്​ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ്, മേ​ജ​ർ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്, നേ​ത്ര​രോ​ഗ-​ഇ.​എ​ൻ. ടി ​ശ​സ്ത്ര​ക്രി​യ​ക​ളു​ടെ കു​റ​വ്, അ​സ്ഥി വി​ഭാ​ഗം ശ​സ്ത്ര​ക്രി​യ​ക​ളു​ടെ കു​റ​വ്, സ്ത്രീ​ജ​ന്യ രോ​ഗ ചി​കി​ത്സ, പ്ര​സ​വ ചി​കി​ത്സ ഇ​വ​യു​ടെ കു​റ​വ്, ശി​ശു ജ​ന​ന​ത്തി​ലു​ള്ള കു​റ​വ് തു​ട​ങ്ങി​യ കു​റ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ക​ത്ത​യ​ച്ച​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ക​ത്ത് കി​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച 10ന് ​ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും ക​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം അ​ടി​സ്ഥാ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ബു​ധ​നാ​ഴ്ച പ​ഠി​പ്പ്​ മു​ട​ക്കി സ​മ​രം ചെ​യ്യു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - National Medical Commission Notice to Idukki Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.