തൊഴിലുറപ്പ് പദ്ധതി: കരാര്‍ നിയമനങ്ങളില്‍ സംവരണം പാലിക്കാന്‍ ഉത്തരവ്

കോഴിക്കോട്: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ജീവനക്കാരുടെ നിയമനത്തില്‍ സംരവണം പാലിക്കാന്‍ ഉത്തരവ്. ആകെയുള്ള തസ്തികകളുടെ എട്ടുശതമാനം എസ്.സിക്കും രണ്ടുശതമാനം എസ്.ടിക്കും സംവരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. തൊഴിലുറപ്പ് പദ്ധതി കരാര്‍നിയമനങ്ങളില്‍ സംരവണം പാലിക്കണമെന്ന് ഉത്തരവിടാന്‍ പട്ടികജാതി-വര്‍ഗ കമീഷന്‍ നേരത്തേ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കരാര്‍ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന് ഒക്ടോബര്‍ 21ന് ചേര്‍ന്ന സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലും ശിപാര്‍ശചെയ്തിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് നടപടി. 

തൊഴിലുറപ്പ് പദ്ധതിയില്‍ 2006 മുതല്‍തന്നെ കരാര്‍ ജീവനക്കാരെ നിയമിക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ്. അതിനാല്‍, സംവരണം പാലിക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങള്‍ നിലനിന്നിരുന്നു. ഇത് തരണംചെയ്യാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ്  ഉത്തരവിറക്കിയത്. പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള സംവരണ മാനദണ്ഡങ്ങള്‍ പ്രകാരം തസ്തിക നിര്‍ണയം നടത്തി സംവരണ തസ്തികകള്‍ കണ്ടത്തൊന്‍ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ഗ്രാമ, ബ്ളോക് പഞ്ചായത്തുകളുടെ കാര്യത്തില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ തസ്തിക തിരിച്ച് നിലവിലുള്ള ജീവനക്കാരില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പെടുന്നവരുടെ കണക്കെടുക്കുകയും നിര്‍ദേശിച്ച ശതമാനം സംവരണം പാലിക്കപ്പെട്ടില്ളെന്ന് ബോധ്യമായാല്‍ 2011ലെ സെന്‍സസ് പ്രകാരമുള്ള എസ്.സി, എസ്.ടി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അവരോഹണ ക്രമത്തില്‍ ലിസ്റ്റ്ചെയ്ത് അസി. എന്‍ജിനീയര്‍/ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, അസി. എന്‍ജിനീയര്‍/ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ എന്ന റോട്ടേഷന്‍ ക്രമത്തില്‍ സംവരണംചെയ്ത് പഞ്ചായത്തുകള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. 

ഐ.ടി പ്രഫഷനലുകളുടെ കാര്യത്തില്‍ ജില്ലാതലത്തിലുള്ള എസ്.സി, എസ്.ടി ജനസംഖ്യ കണക്കാക്കി മേല്‍നടപടിക്രമം പാലിച്ച് പട്ടിക തയാറാക്കണം. സംവരണ തസ്തികകള്‍ കണ്ടത്തെുന്ന പ്രക്രിയ എസ്.സി, എസ്.ടി വകുപ്പിന്‍െറ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മിഷന്‍ ഡയറക്ടര്‍ ചെയ്യേണ്ടതെന്നും സംവരണ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷകരായില്ളെങ്കില്‍ പൊതുവിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമനം നല്‍കാമെങ്കിലും എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളത്തെുമ്പോള്‍ നിയമനം റദ്ദാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2016 ഏപ്രില്‍ ഒന്നുവരെ സംസ്ഥാനത്ത് തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ഗ്രാമ, ബ്ളോക്ക്, ജില്ല തലത്തില്‍ 3512 പേരെയാണ് കരാര്‍വ്യവസ്ഥയില്‍ നിയമിച്ചത്. 

Tags:    
News Summary - National Rural Employment Guarantee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.